കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ അല്ലെങ്കിലും അപകടകാരി തന്നെ...

  • By Aswathi
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ തീവണ്ടിയാത്ര നിരക്ക് കൂട്ടിയപ്പോള്‍ ബി ജെ പി മഹാരാഷ്ട്ര ഘടകവും പാര്‍ട്ടി എം പിമാരുമടക്കം കേട്ടവര്‍ കേട്ടവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. റിയില്‍വെ നിരക്ക് കൂടിയത് മാത്രമല്ല രാജ്യത്ത് അടുത്തിടെ തീവണ്ടി അപകടങ്ങളും ഏറെയാണ്.

കഴിഞ്ഞ ദിവസം ബീഹാറിലെ ഛാബ്രയില്‍ തീവണ്ടി പാളം തെറ്റി നാലുപേരാണ് മരിച്ചത്. ദില്ലി- ദിബ്രുഗഡ് (12236) രാജധാനി എക്‌സപ്രസാണ് പാളം തെറ്റിയത്. രാജ്യത്തെ പ്രധാന തീവണ്ടി അപകടങ്ങളേതൊക്കെയാണെന്ന് നോക്കൂ.

1995 ആഗസ്തിലെ അപകടം

1995 ആഗസ്തിലെ അപകടം

ഉത്തരപ്രദേശില ഫിറോസ്ബാദില്‍ പുരുഷോട്ടം എക്‌സ്പ്രസും കലിന്ദി എക്‌സ്പ്രസും കൂട്ടിയിടിച്ച് 250-ല്‍ അധികം പേരാണ് അന്ന് മരിച്ചത്.

2002 ജനുവരിയില്‍

2002 ജനുവരിയില്‍

മഹാരാഷ്ട്രയിലെ ഗട്‌നാന്ദര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട സെക്കന്ദര്‍ബാദ്-മന്‍മാദ് എക്‌സ്പ്രസ് ടെയിനിലേക്ക് ഗുഡ്‌സ് ട്രെയിന്‍ വന്നിടിച്ച സംഭവം. 21 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേ വര്‍ഷം മാര്‍ച്ചില്‍

അതേ വര്‍ഷം മാര്‍ച്ചില്‍

മധ്യപ്രദേശിലെ നാര്‍സിങ്പൂരില്‍ ലോക്മാന്യ തലക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി എഴ് പേര്‍ക്ക് പരിക്കേറ്റ സംഭവം. 2002 മര്‍ച്ചിലായിരുന്നു അപകടം.

സെപ്തംബറിലും

സെപ്തംബറിലും

2002 സെപ്തബര്‍ 9നും തീവണ്ടി അപകടമുണ്ടായി. ബീഹാറിലെ ഔറംഗ്ബാദ് ജില്ലയിലെ ദാവ പുഴയിലേക്ക് ഹൗറ- ദില്ലി രാജധാനി എക്‌സപ്രസ് ട്രെയിന്‍ മറിഞ്ഞ സംഭവം. നിരവധി പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് കാര്യമായ പരിക്കേല്‍ക്കുകയും ചെയ്തു.

2013 മെയ് 15ന്

2013 മെയ് 15ന്

സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ മരിച്ചത് അമൃതസര്‍ തീവണ്ടിയ്ക്ക് തീപിടിച്ചപ്പോഴാണ്. 13 പേര്‍ക്ക് പരിക്കേറ്റു

അതേ വര്‍ഷം ജൂണില്‍

അതേ വര്‍ഷം ജൂണില്‍

മാഹാരാഷ്ട്രയില്‍ കര്‍വാര്‍- മുംബൈ സെന്‍ട്രല്‍ ഹോളിഡേ സ്‌പെഷ്യല്‍ ട്രെയിന്‍ അപകടത്തില്‍ പെട്ട് 53 പേര്‍ കൊല്ലപ്പെട്ടു. 25-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു

തൊട്ടടുത്ത മാസവും

തൊട്ടടുത്ത മാസവും

ജൂണ്‍ 22ലെ അപകടത്തിന് ശേഷം ദിവസങ്ങള്‍ കഴിയുമ്പോഴേക്കും, ജൂലൈ 2ന് തീവണ്ടി എഞ്ചിന്‍ പാലത്തിലിടിച്ച് രണ്ട് കോച്ചിലുണ്ടായിരുന്ന യാത്രക്കാര്‍ അപടകത്തില്‍ പെട്ടു. 18 പേരാണ് ഒന്ന് മരിച്ചത്.

2004ല്‍

2004ല്‍

2004, ഫെബ്രുവരി 27ന് ഗുവാഹത്തി-കഞ്ചാഞ്ചിങ്ക എക്‌സ്പ്രസ് ട്രക്കറുമായി കൂട്ടിയിടിച്ച് 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

വീണ്ടും ട്രെയിന്‍ കൂട്ടിമുട്ടി

വീണ്ടും ട്രെയിന്‍ കൂട്ടിമുട്ടി

2004 ഡിസംബര്‍ 15ന് അഹമ്മദാബാദ്- ജമ്മു തവി എക്‌സപ്രസും ഒരു ലോക്കല്‍ ട്രെയിനും കൂട്ടിമുട്ടി 11 സ്ത്രീകളടക്കം 30 പേര്‍ കൊല ചെയ്യപ്പെട്ടു. പഞ്ചാബിലാണ് സംഭവം

തീവണ്ടിക്ക് തീപിടിച്ചു

തീവണ്ടിക്ക് തീപിടിച്ചു

2006 ആഗസ്ത് 18ന് സക്കര്‍ന്ദര്‍ബാദ് റെയില്‍വേ സ്റ്റേഷനില്‍വച്ച് ചെന്നൈ- ഹൈദരാബാദ് എക്‌സപ്രസ് ട്രെയിനിന് തീപിടിച്ചു.

റയില്‍ അപകടം

റയില്‍ അപകടം

2006 നവംബറില്‍ വെസ്റ്റ് ബംഗാളില്‍ റെയില്‍ അപകടത്തില്‍ നാല്‍പത് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റ

പാലം തകര്‍ന്ന് അപടകം

പാലം തകര്‍ന്ന് അപടകം

150 വര്‍ഷം പഴക്കമുള്ള ബീഹാറിലെ പാലം തകര്‍ന്നാണ് മറ്റൊരു അപകടം. 35 പേര്‍ കൊല്ലപ്പെട്ടു.

ലവല്‍ക്രോസ് അപകടം

ലവല്‍ക്രോസ് അപകടം

2007 ഡിസംബര്‍ 14ന് നടന്ന അപകടം. ലുധിയാന, ഫിറോസ്പൂര്‍ എക്പ്രസ് ട്രെയിന്‍ ഒരു മിനി ബസിനോട് കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു

2008 ആഗസ്ത് 1ന്

2008 ആഗസ്ത് 1ന്

130 യാത്രക്കാരുണ്ടായിരുന്ന സെക്കന്ദറാബാദ്-കാകിനാഥ് എക്പ്രസ് ട്രെയിനിലെ കോച്ചിന് തീപിടിച്ച് 31 പേര്‍ മരിച്ചു.

English summary
Timeline of major train accidents in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X