തെലുങ്കാനയിൽ ടിആർഎസ് വീണ്ടും ഭരണത്തിലേറുമെന്ന് സർവ്വെ;'കൂട്ടമി' മുഖ്യപ്രതിപക്ഷം, ബിജെപിക്ക് 3 സീറ്റ്
ഹൈദരാബാദ്: തെലുങ്കാനയിൽ ഡിസംബർ ഏഴിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടിഎർഎസ് വൻ വിജയത്തോടെ അധികാരത്തിലേറുമെന്ന് ടൈംസ് നൗ-സിഎൻഎക്സ് പ്രി പോൾ സർവ്വെ. പ്രധാനപ്രതിപക്ഷം മഹാ കൂട്ടമി ആയിരിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.
ടിആർഎസിന് 70 സീറ്റ് ലഭിക്കുമെന്നാണ് സർവ്വെ പ്രചിക്കുന്നത്. മഹാ കൂട്ടമി 33 സീറ്റിൽ വിജയിച്ച് പ്രധാനപ്രതിപക്ഷമായി തുടരുമെന്നും സർവ്വെ വ്യക്തമാക്കുന്നു. എഐഎംഐഎം എട്ട് സീറ്റിൽ വിജയിക്കുമ്പോൾ ബിജെപിക്ക് തെലുങ്കാനയിൽ വെറും മൂന്ന് സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും പ്രി പോൾ സർവ്വെ പ്രവചിക്കുന്നു. അതേസമയം മറ്റുള്ളവർക്ക് അഞ്ച് സീറ്റ് ലഭിക്കും.

ടിആർഎസിന്റെ വോട്ട് ഷെയറിങ് 3.25 ശതമാനം കൂടും. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ 33.30 ശതമാനമായിരുന്നു ടിആർഎസിന്റെ വോട്ട് ഷെയറിങ്. ഇത് 37.55 ശതമാനമായി വർധിക്കും. കോൺഗ്രസ് വോട്ടിലും മുന്നേറ്റമുണ്ടാകുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. വോട്ട് ഷെയറിങിൽ കോൺഗ്രസിന് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 2.78 ശതമാനത്തിന്റെ വർധനവുണ്ടാകും. എന്നാൽ വരുന്ന തിരഞ്ഞെടുപ്പ് ടിഡിപിക്ക് നിരാശയാണ്. 2014 ലെ തിരഞ്ഞെടുപ്പിൽ ടിഡിപിയുടെ വോട്ടിങ് ശതമാനം 14.70 ശതമാനമായിരുന്നു ഇപ്രാവശ്യം ഇതിൽ നിന്ന് 5.66 വോട്ടിങ് ശതമാനം കുറയുമെന്നാമ് പ്രവചനം.












Click it and Unblock the Notifications