ത്രിപുര വിഭജന ആവശ്യം ഊര്‍ജിതമാക്കി ടിപ്ര മോത; ഉന്നം വെക്കുന്നത് ബിജെപിയെ?
അഗര്‍ത്തല: ഗോത്ര വര്‍ഗങ്ങള്‍ക്കായി പ്രത്യേക ഗ്രേറ്റര്‍ ടിപ്രലാന്റ് സംസ്ഥാനം എന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി ത്രിപുര ഇന്‍ഡിജിനസ് പീപ്പിള്‍സ് റീജിയണല്‍ അലയന്‍സ് (ടിപ്ര) മോതയുടെ തലവന്‍ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മ. നാല് സംസ്ഥാനങ്ങളില്‍ ബി ജെ പി വിജയിച്ചതിന് പിന്നാലെ അവരുമായി സഖ്യമുണ്ടാക്കാനാണ് പ്രദ്യോത് കിഷോറിന്റെ ശ്രമം. മാര്‍ച്ച് 12 ന് അഗര്‍ത്തലയില്‍ നടന്ന ഒരു റാലിയില്‍, ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന തങ്ങളുടെ ആവശ്യം മറ്റൊരു പാര്‍ട്ടിയും അംഗീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമായി മത്സരിക്കുമെന്ന് പ്രദ്യോത് കിഷോര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
60 സീറ്റുകളുള്ള ത്രിപുര അസംബ്ലിയില്‍ 20 സീറ്റുകള്‍ ഗോത്ര വര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ കുറഞ്ഞത് 10 സീറ്റുകളിലെങ്കിലും ആദിവാസി വോട്ടര്‍മാരാണ് നിര്‍ണ്ണായക ഘടകം. സംസ്ഥാനത്തെ എല്ലാ ഗോത്ര വിഭാഗങ്ങളേയും (ടിപ്ര മോത ഭരിക്കുന്ന ത്രിപുര ട്രൈബല്‍ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിന് പുറത്ത് താമസിക്കുന്നവര്‍ ഉള്‍പ്പടെ) മറ്റ് സംസ്ഥാനങ്ങളായ അസം, മിസോറാം മുതലായവയും ബന്ദര്‍ബന്‍, ചിറ്റഗോംഗ്, ഖഗ്രാചാരി എന്നിവിടങ്ങളിലും അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരേയും ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 2023 ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ടിപ്ര മോതയുടെ ആവശ്യം.

താനും തന്റെ പാര്‍ട്ടിയും സംസ്ഥാനത്തെ പ്രബലമായ ഗോത്രവര്‍ഗക്കാരാണെന്ന് ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇതിനൊപ്പം ഇതേ ആവശ്യമുന്നയിക്കുന്ന ബി ജെ പി സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ടിനെ (ഐ പി എഫ് ടി) മറികടക്കാനുമുള്ള ശ്രമമായാണ് പ്രദ്യോത് കിഷോറിന്റെ ഇപ്പോഴത്തെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റെ പ്രസംഗത്തിലുടനീളം, ഈ ആവശ്യത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് ദേബ്ബര്‍മ ആവര്‍ത്തിച്ചിരുന്നു. ടിപ്രലാന്‍ഡ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഐ പി എഫ് ടിയ്ക്കെതിരെ രോഷം ഉയരുന്നുണ്ട്. ഇത് മുതലാക്കാനാണ് പ്രദ്യോത് കിഷോറിന്റെ ശ്രമം.

മുന്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തെ പഴയ രാജകുടുംബാംഗവുമാണ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മ. 2018 മുതല്‍ ഐ പി എഫ് ടി സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സഖ്യകക്ഷിയാണെങ്കിലും 'ടിപ്രലാന്‍ഡ്' എന്ന ആവശ്യം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതോടെ നിരാശരായ അവരുടെ ഭൂരിഭാഗം അണികളും ബി ജെ പിയിലേക്കും ടിപ്ര മോതയിലേക്കും മാറിയിരുന്നു. 2008-ല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് ദേബര്‍മ്മ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2018-ല്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റായി. ആ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിട്ടത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 1.7 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ട് ഷെയര്‍ ലഭിച്ചു.

എന്‍ ആര് സി (ദേശീയ പൗരത്വ രജിസ്റ്റര്‍), സിഎഎ (പൗരത്വ ഭേദഗതി നിയമം) തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടുകളോടുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. 2018 ഒക്ടോബര്‍ 22 ന്, ത്രിപുരയിലെ എന്‍ ആര് സി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേബ്ബര്‍മ സുപ്രീം കോടതിയില്‍ ഒരു ഹരജി നല്‍കിയിരുന്നു. ഈ നിലപാടാണ് തന്റെ പി സി സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറയുന്നു. അന്നുമുതല്‍ എല്ലാ ആദിവാസി പാര്‍ട്ടികളെയും ഒരു കുടക്കീഴില് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം, 2021-ല്‍ അദ്ദേഹം ഒടുവില്‍ ഐ പി എഫ് ടി, ഐ പി എഫ് ടി ടിപ്ര, എന്‍ സി ടി, ഐ എന്‍ പി ടി, ടി എസ് പി, ടി പി എഫ് മറ്റ് പ്രാദേശിക ഗോത്രവര്‍ഗ പാര്‍ട്ടികള്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവന്നു.
Recommended Video

പക്ഷെ ടി പി എഫും ഐ പി എഫ് ടിയും പിന്നീട് ഇതില്‍ നിന്ന് പിന്മാറി. ബാക്കിയുള്ള എല്ലാ ഗോത്ര പാര്‍ട്ടികളും പിന്നീട് ലയിച്ച് ടിപ്ര മോത രൂപീകരിച്ചു. ഇത് ത്രിപുരയില്‍ ഇതുവരെ കെട്ടിപ്പടുത്തിട്ടില്ലാത്ത ഏറ്റവും വലിയ ഗോത്ര പാര്‍ട്ടികളിലൊന്നായി മാറുകയായിരുന്നു. അതേസമയം ഗ്രേറ്റര്‍ ടിപ്രാ ലാന്റ് എന്ന ആശയത്തോടെ ഇതുവരെ ബി ജെ പി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 10,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ത്രിപുരയ്ക്കുള്ളത്. ഐ പി എഫ് ടി ഈ ആവശ്യം ഉന്നയിച്ചപ്പോഴും ബി ജെ പി അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്. കൂടാതെ, യു പിയിലെയും മറ്റിടങ്ങളിലെയും സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാം എന്ന തീരുമാനത്തിലേക്ക് ബി ജെ പിയെ നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications