കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധം; പ്രതികള്‍ പുറത്തേക്ക്

Google Oneindia Malayalam News

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ പേരളിവാളന്‍ എന്ന അറിവ്, നളിനി, മുരുകന്‍ എന്ന ശ്രീഹരന്‍, ശാന്ത എന്നിവര്‍ ഉടന്‍ ജയില്‍മോചിതരാകുമെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രിയെ വധിച്ചവര്‍ സ്വതന്ത്രരാകുന്നത്. ഇവരെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം എടുത്തു. ഈ തീരുമാനം സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും.

ദയാഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടായി എന്ന് കാണിച്ചാണ് സുപ്രീം കോടതി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. പ്രതികളെ ജയില്‍മോചിതരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ച് പ്രസ്താവിച്ചിരുന്നു.

rajiv-gandhi

സുപ്രീം കോടതിയുടെ ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനോടകം 23 വര്‍ഷം പ്രതികള്‍ തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ദയാഹര്‍ജിയില്‍ കാലതമാസമുണ്ടാകാന്‍ കാരണം പ്രതികളല്ല എന്നത് പരിഗണിച്ചാണ് സുപ്രീം കോടതി വധി ശിക്ഷ റദ്ദാക്കിയത്. ഇതേ പരിഗണന വെച്ചാണ് ഇപ്പോള്‍ പ്രതികള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും.

ഇത് സംബന്ധിച്ച് ദുര്‍ബലമായ വാദങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ച്. ഒരുവശത്ത് പ്രതികളെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് സോണിയാഗാന്ധി കത്തെഴുതുകയും മറുവശത്ത് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്ന ഇരട്ടത്താപ്പ് നയമാണ് കേസില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്.

ജയിലില്‍ പ്രതികള്‍ തടവുകാലം ആസ്വദിക്കുകയായിരുന്നു എന്നും യാതോരു പീഡനവും അനുഭവിച്ചിട്ടില്ല എന്നും മറ്റും നിലനില്‍ക്കാത്ത വാദങ്ങളായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്ത് തന്നെ വന്നാലും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അതേ നേതാവിന്റെ പാര്‍ട്ടിയുടെ വോട്ട് രാഷ്ട്രീയ കളികളുടെ ഭാഗമായി പുറത്തിറങ്ങിപ്പോരുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യം വെച്ച വോട്ടുകള്‍, പെട്ടെന്ന് പ്രതികളെ പുറത്തിറക്കാനുള്ള തീരുമാനത്തിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സ്വന്തം പെട്ടിയിലെത്തിക്കുക എന്നതും കാത്തിരുന്ന് കാണണം.

English summary
Jayalalithaa government decides to release all four killers of Rajiv Gandhi 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X