കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗയെ ശുദ്ധീകരിക്കാന്‍ തുകല്‍ വ്യവസായശാലകള്‍ നീക്കണമെന്ന് യോഗി ആദിത്യനാഥ്

ഇതിന് ശേഷം മറ്റു പുഴകള്‍ കൂടി നവീകരിക്കപ്പെടുകയും ഭാവിയില്‍ ജലക്ഷാമം ഇല്ലാതാവുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Google Oneindia Malayalam News

ലക്‌നൗ: ഗംഗാനദിയെ ശുദ്ധീകരിക്കാന്‍ തുകല്‍ വ്യവസായശാലകള്‍ നീക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ അതിനു വേണ്ടി നിയമിച്ച അദ്ദേഹം അവരോട് അവശ്യപ്പെട്ടത് ഏതു വിധേനയും വ്യവസായശാലകള്‍ നീക്കണം എന്നു മാത്രമാണ്. ഒരു തുള്ളി മലിനജലം പോലും ഗംഗാനദിയിലേക്ക് ഒഴുകില്ല എന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

xyogi

റൂര്‍ക്കിയുടെ സമീപത്ത് ഗംഗാനദി ഒരുപാട് കനാലുകളായി ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ജലനിരപ്പ് വളരെയധികം താഴ്ന്ന് കിടക്കുകയാണ്. അതിനാല്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുളങ്ങള്‍ കുഴിക്കണമെന്നും അതില്‍ വെള്ളം സൂക്ഷിച്ചാല്‍ ജലനിരപ്പ് കുറയുന്നത് തടയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലിനജലം ഗംഗയിലേക്ക് ഒഴുകുന്നത് ശക്തമായി എതിര്‍ത്ത അദ്ദേഹം അത് തടയാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും അറിയിച്ചു. 404 തുകല്‍ വ്യവസായശാലകള്‍ കാണ്‍പുര്‍ ഉണ്ടെന്ന് ബുലന്ദ്ശഹര്‍ എംഎല്‍എ സഞ്ജയ് ശര്‍മ്മ അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് ബെന്താര്‍ ലെതര്‍ പാര്‍ക്ക് സ്ഥലം മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.

നമാമി ഗംഗ പദ്ധതി വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്ക് ഉത്തര്‍പ്രദേശിനാണെന്ന യോഗത്തിനിടയില്‍ യോഗി ആദിത്യനാഥ് തന്‌റെ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പുഴയിലെ ചളികളെല്ലാം നീക്കം ചെയ്യാനും വൃത്തിയാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം മറ്റു പുഴകള്‍ കൂടി നവീകരിക്കപ്പെടുകയും ഭാവിയില്‍ ജലക്ഷാമം ഇല്ലാതാവുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Yogi Adityanath during his meeting with officials said that UP has a major role to play in making the Namami Gange project a sucess.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X