കര്‍ഷക ദുരിതം പരിഹരിക്കാന്‍ 90 ലക്ഷം മുടക്കി മന്ത്രി വിദേശത്ത്; സംഭവം കളറാണ്, കമ്പനിക്ക് 15 പേരും!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ മന്ത്രിയുടെയും പരിവാരങ്ങളുടെ വിദേശയാത്ര. കൃഷിമന്തചരിയും 15 എംഎല്‍എമാരുമാണ് യാത്ര നടത്തുന്നത്. കര്‍ഷകുടെ കടങ്ങളും വായ്പകളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നതിന് വേണ്ടിയാണ് മന്ത്രിയും കൂട്ടരും ആസ്‌ത്രേലിയ ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് പറന്നിരിക്കുന്നത്.

സംഘത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച്ച കാലയളവിലെ സന്ദര്‍ശനത്തിനാണ് സംഘം പോയിരിക്കുന്നത്. ഒരാള്‍ക്ക് ആറ് ലക്ഷം വീതമാണ് ചിലവാകുന്നത്.

 ധനകാര്യമന്ത്രി

ധനകാര്യമന്ത്രി

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മന്ത്രിയും എംഎല്‍എമാരും യാത്ര പുറപ്പെട്ടത്. മറ്റ് രാജ്യങ്ങളില്‍ കര്‍ഷകരുടെ കടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് പഠിക്കേണ്ടത് അനിവാര്യമാണെന്നാണ് ധനകാര്യ മന്ത്രി സുധീര്‍ മുന്‍ഗാന്ദിവാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

 സര്‍ക്കാര്‍

സര്‍ക്കാര്‍

ഇടയ്‌ക്കൊന്ന് സിഗംപ്പൂരിലും തങ്ങിയ സംഘത്തിന് ആളൊന്നിന് ചെലവാകുക ആറ് ലക്ഷം രൂപ. ഈ തുകയുടെ പകുതിയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

 വിദര്‍ഭയിലും മറാത്തവാഡയിലും

വിദര്‍ഭയിലും മറാത്തവാഡയിലും

ഏഴുന്നൂറിലധികം കര്‍ഷകരാണ് കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായ വിദര്‍ഭയിലും മറാത്തവാഡയിലുമായി ആത്മഹത്യ ചെയ്തത്.

 പരിഗണിക്കുമെന്ന് മന്ത്രി

പരിഗണിക്കുമെന്ന് മന്ത്രി

30,000 കോടി രൂപയാണ് മഹാരാഷ്ട്രയിലെ കര്‍ഷകുടെ മൊത്തം കടം. ഈ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിരിക്കുന്നു.

 കര്‍ഷകരുടെ ആവശ്യം

കര്‍ഷകരുടെ ആവശ്യം

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയത് പോലെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങളും എഴുതി തള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Living In Maharashtra? You've Just Paid To Send 8 Politicians Abroad
Please Wait while comments are loading...