'ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം' സാനിട്ടറി നാപ്കിനുകളില്‍ മോദിയ്ക്ക് കത്തെഴുതി...

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സാനിട്ടറി നാപ്കിന്നിലൂടെ കത്തെഴുതി മധ്യപ്രദേശിലെ ഒരു കൂട്ടം സമൂഹിക പ്രവർത്തകർ. നാപ്കിനുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ക്യാമ്പയിനും ഇവർ ആരംഭിച്ചിട്ടുണ്ട്.  മധ്യപ്രദേശിലെ ഗ്വാളിയേറിൽ നിന്നുള്ള സമൂഹിക പ്രവർത്തകരാണ്  ഈ ആവശ്യം ഉന്നയിച്ചു ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് നാപ്കിൻ കത്തുകൾ ശേഖരിച്ചതിനു ശേഷമായിരിക്കും  പ്രധാനമന്ത്രിയക്ക് അയച്ചു കൊടുക്കുക.

pads

ഗർഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക! എച്ച്ഐവിയ്ക്ക് സാധ്യതയേറെ

സാനിട്ടറി നാപ്കിനുകൾ സൗജന്യമായി ലഭിക്കണം എന്ന ആവശ്യവും ഇവർ ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ 12 ശതമാനം ജിഎസ്ടിയാണ് പാഡിനു ചുമർത്തിയിരിക്കുന്നത് . സബ്‌സിഡി നല്‍കേണ്ടതിനു പകരം ആഡംബര ഇനത്തിന്റെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ഞങ്ങള്‍ ഈ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതെന്നു സംഘാടകർ പറയുന്നു. ജനുവരി 4 ന് ആരഭിച്ച ക്യാമ്പയിന് സോഷ്യൽ മീഡിയയിൽ വൻ പിന്തുണ ലഭിച്ചിട്ടുണ്ട്.

കോൺഗ്രസ്-എസ്പി സഖ്യത്തിൽ പൊട്ടിത്തെറി! അഖിലേഷ് കോൺഗ്രസുമായുളള ബന്ധം അവസാനിപ്പിക്കുന്നു...

നാപ്കിനുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജിഎസ്ടിയെ കൂടാതെ ആർത്തവ കാലത്തെ ശുചിത്വത്തെ കുറിച്ചും ആ സമയത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നാപ്കിൻ കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിക്കും. മാർച്ച് മൂന്നോടു കൂടി പ്രധാനമന്ത്രിയ്ക്ക് ആയിരം നാപ്കിനുകള്‍ അയക്കാനാണ് ഉദ്ദേശിക്കുന്നത് ക്യാമ്പയിന്‍ അംഗം ഹരിമോഹന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
To make sanitary pads GST free, Gwalior students will send 1,000 of them to PM Modi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്