മരുന്ന് വില്‍ക്കണോ? ഇനി എളുപ്പമല്ല, പരീക്ഷിച്ചിരിക്കണം: പുതിയ നിബന്ധന വരുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പുതിയ നിബന്ധനകളുമായി ഡ്രഗ് റെഗുലേറ്റര്‍. രാജ്യത്തിനു പുറത്ത് വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ ഇന്ത്യയില്‍ വില്‍ക്കണമെങ്കില്‍ അവയുടെ അന്താരാഷ്ട്ര മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യന്‍ രോഗികളെയും ഉള്‍പ്പെടുത്തേണ്ടി വരും. ഇതോടെ ഇന്ത്യന്‍ വിപണികള്‍ ലക്ഷ്യമാക്കി പുറത്തിറക്കുന്ന മരുന്നുകള്‍ ഇനി ഇന്ത്യക്കാരിലും പരീക്ഷിക്കണം.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ജഗദീഷ് പ്രസാദ് അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ചതാണ് ഈ കമ്മിറ്റി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എലികളുടെ പിടിയില്‍ ഒരാശുപത്രി.. രോഗിയായ വീട്ടമ്മയുടെ കണ്ണ് എലി കരണ്ടെടുത്തു!!

medical

സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ദാരുണ അന്ത്യം... മൃതദേഹം പാതി വിവസ്ത്രം, മാറിടം അറുത്തുമാറ്റി!!

ഇന്ത്യക്കാരായ രോഗികളുടെ സുരക്ഷ മുന്നില്‍കണ്ട് പൊതു താത്്പര്യ പ്രകാരമാണ് ഈ തീരുമാനം. മരുന്നുകള്‍ വിപണിയില്‍ വില്‍ക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യക്കാരായ രോഗികളില്‍ പരീക്ഷിക്കണമെന്നത് പ്രാധാന്യമുള്ള കാര്യമാണെന്നും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ജിഎന്‍ സിങ് പറയുന്നു.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആഗോള മരുന്ന് പരീക്ഷണം അംഗീകരിച്ചിട്ടുണ്ടെങ്കില്‍ ഇത് പരിശോധിക്കുന്നതിന് ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ മുന്‍ഗണന നല്‍കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

English summary
to market new drugs in india global trials must include indians.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്