കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് എന്റെ വീട് തകര്‍ത്തു; നാളെ നിങ്ങളുടെ അഹങ്കാരമാകും തകരുക... ഉദ്ധവ് താക്കറെയോട് കങ്കണ

Google Oneindia Malayalam News

മുംബൈ: ബംഗ്ലാവിനോട് ചേര്‍ന്ന ഓഫീസ് പൊളിച്ചുനീക്കിയ മുംബൈ കോര്‍പറേഷന്റെ നടപടിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണോട്ട്. ഇന്ന് എന്റെ വീടാണ് തകര്‍ത്തത്. നാളെ നിങ്ങളുടെ അഹങ്കാരമാകും തകരുക എന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേരെടുത്ത് പരാമര്‍ശിച്ചുള്ള കങ്കണയുടെ പ്രതികരണം. ഹിമാചല്‍ പ്രദേശിലായിരുന്ന കങ്കണ മുംബൈയില്‍ തിരിച്ചെത്തിയ ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് മഹാരാഷ്ട്ര മുഖ്യമ ന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

p

കശ്മീരി പണ്ഡിറ്റുകള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയാം. അയോധ്യയെ കുറിച്ച് മാത്രമല്ല ഞാന്‍ സിനിമയെടുക്കുക, കശ്മീരിനെ സംബന്ധിച്ചും സിനിമ നിര്‍മിക്കുമെന്ന് കങ്കണ പ്രഖ്യാപിച്ചു. പൊളിച്ചുമാറ്റിയ ബംഗ്ലാവിന്റെ ഭാഗം കങ്കണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ബംഗ്ലാവിനോട് ചേര്‍ന്നുള്ള ഓഫീസ് നിയമവിരുദ്ധമായിട്ടായിരുന്നില്ല നിര്‍മിച്ചതെന്ന് കങ്കണ ആവര്‍ത്തിച്ചു. സപ്തംബര്‍ 30 വരെ എല്ലാ പൊളിച്ചുമാറ്റലും സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. തനിക്ക് നേരിട്ട അനുഭവം ബോളിവുഡ് കാണുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

കങ്കണയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ബംഗ്ലാവിനോട് ചേര്‍ന്ന ഓഫീസ് പൊളിക്കുന്നത് സ്‌റ്റേ ചെയ്തുവെങ്കിലും അപ്പോഴേക്കും പൊളിക്കല്‍ പൂര്‍ണമായിരുന്നു. ഹര്‍ജിയില്‍ മുംബൈ കോര്‍പറേഷന്റെ പ്രതികരണം കോടതി ആരാഞ്ഞു. പൊളിക്കുന്നതിനെതിരെ കങ്കണയുടെ അഭിഭാഷകന്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസ് എസ് കത്താവാലയാണ് ഹര്‍ജി പരിഗണിച്ചത്. കോര്‍പറേഷന്റെ പ്രതികരണം കേട്ട ശേഷമാകും ഹൈക്കോടതി അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

അയോധ്യക്ക് തിളക്കം കൂട്ടാന്‍ യോഗി; രാമന്റെ പേരില്‍ വിമാനത്താവളം വരുന്നു, രാജ്യാന്തര നിലവാരത്തില്‍അയോധ്യക്ക് തിളക്കം കൂട്ടാന്‍ യോഗി; രാമന്റെ പേരില്‍ വിമാനത്താവളം വരുന്നു, രാജ്യാന്തര നിലവാരത്തില്‍

ബംഗ്ലാവിലെ അനധികൃത നിര്‍മാണം നടന്ന ഭാഗങ്ങള്‍ പൊളിച്ചുനീക്കുമെന്ന് കോര്‍പറേഷന്‍ നടിക്ക് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച രാവിലെ പൊളിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. ബാന്ദ്രയിലെ പാലി ഹില്‍സിലുള്ള നര്‍ഗീസ് ദത്ത് റോഡിലാണ് കങ്കണയുടെ വിവാദമായ ബംഗ്ലാവ്. ബംഗ്ലാവിന്റെ ഒരു ഭാഗത്താണ് കങ്കണയുടെ മണികര്‍മിക ഫിലിംസ് പ്രവൈറ്റ് ലിമിറ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് അനധികൃത നിര്‍മാണം നടന്നത്. കങ്കണയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് എല്ലാവരുടെ കാര്യത്തിലും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിജെപി നേതാവ് നിതേഷ് റാണെ പ്രതികരിച്ചു. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഖാന്റെ മന്നത്തിലേക്ക് പോകാന്‍ ധൈര്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.

English summary
Today My House is Demolished, Tomorrow it Will be Your Ego, Says Actress Kangana to Maharashtra CM Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X