കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ബിരുദം, ജിതേന്ദ്ര സിംഗ് തോമറിന്റെ കൂട്ടുകാരിയെ തേടി പോലീസ്

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജിതേന്ദര്‍ സിങ് തൊമാറിന്റെ ബിരുദങ്ങള്‍ പോലീസിനെ വട്ടം ചുറ്റിക്കുന്നു. തോമര്‍ നിയമബിരുദം പൂര്‍ത്തിയാക്കിയതായി പോലീസിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തോമറിന്റെ ബി എസ് സി ബിരുദം വ്യാജമാണ് എന്നാണ് പോലീസ് കരുതുന്നത്. ഈ ബിരുദങ്ങള്‍ തോമറിന് ഒപ്പിച്ചുകൊടുക്കുന്നത് ദില്ലിയില്‍ തന്നെയുള്ള ഒരു കൂട്ടുകാരിയാണ് എന്നതിന് പോലീസിന് സൂചനകള്‍ കിട്ടിയിട്ടുണ്ട്.

ദില്ലിയില്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണത്രെ ഈ കൂട്ടുകാരി. ഇവരെ കണ്ടെത്തി ചോദ്യം ചെയ്താല്‍ തോമറിന്റെ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടും എന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. ഔട്ടര്‍ ദില്ലിയിലുള്ള ഇവരുടെ ഓഫീസിലെത്തി ചോദ്യം ചെയ്യാനാണ് പോലീസ് പദ്ധതിയിടുന്നത്. തോമര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

Jitendra Singh Tomar

ശനിയാഴ്ച കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ കോടതിയില്‍ ഹാജരാക്കിയ തൊമാറിനെ രണ്ടുദിവസത്തേക്കു കൂടി പോലീസിന് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് ദിവസങ്ങള്‍ തങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പോലീസ് പറയുന്നത്. തെളിവെടുപ്പിനായി സന്ദര്‍ശനം നടത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച അവധിയായിരുന്നു എന്നത് തന്നെ പ്രധാന കാരണം.

പോലീസ് തോമറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. തൊമറിനെതിരെ നടപടിയെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടിക്കുള്ളിലും ആവശ്യം ഉയരുന്നുണ്ട്. ആരോപണ വിധേയരായ ആളുകളെ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നു എന്ന് പറഞ്ഞ് കെജ്രിവാളിനെതിരെയും ശബ്ദം ഉയരുന്നുണ്ട്.

English summary
After being taken into custody for faking his law degree, AAP leader Jitendra Singh Tomar is not cooperating, says Delhi Police. Delhi Police on Sunday said that Tomar was not cooperating in the investigation and was reluctant to answer questions during interrogation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X