കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാദൗത്യത്തിന് നാളെ തുടക്കം, ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍; കേരളം കനത്ത ജാഗ്രതയില്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള് ഏകദേശം പൂര്‍ത്തിയായി. നാളെ ആരംഭിക്കുന്ന മഹാദൗത്യം മേയ് 13 ഉള്ളില്‍ തീര്‍ക്കാനാണ് സരര്‍ക്കാരിന്റെ പദ്ധതി. 64 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 15000 വിദേശഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് പദ്ധതി. ഇതില്‍ ആദ്യ വിമാനം 209 യാത്രക്കാരുമായി അബുദാബിയില്‍ നിന്ന് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാളെ ലാന്റ് ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ വിമാനം ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിശദാംശങ്ങളിലേക്ക്..

Recommended Video

cmsvideo
നാലായിരത്തിലധികം വീടുകളും ഹോസ്റ്റലുകളും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ | Oneindia Malayalam
64 വിമാനങ്ങള്‍

64 വിമാനങ്ങള്‍

64 വിമാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ഉപയോഗിക്കുന്നത്. എയര്‍ ഇന്ത്യ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കുചേരുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് 13000നും 15000നും ഇടയിലാണ്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍. 25 എണ്ണം, ഇതില്‍ 13 എണ്ണം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളത്തിലേക്കാണ്. ഗള്‍ഫിന് പുറമെ രണ്ട് വിമാനങ്ങള്‍ മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്കുണ്ട്.

മൂന്ന് കപ്പലുകള്‍

മൂന്ന് കപ്പലുകള്‍

മാലദ്വീപില്‍ നിന്നും ദുബായില്‍ നിന്നും വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മൂന്ന് കപ്പലുകളാണ് പുറപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകളില്‍ രണ്ടെണ്ണം മാലദ്വീപിലേക്കും ഒരെണ്ണം ദുബായിലേക്കുമാണ് യാത്ര തിരിച്ചത്. ഇവ കൊച്ചി തുറമുഖത്തിലേക്കാണ് എത്തുക. ദുബായില്‍ നിന്ന് കൊച്ചി തുറമുഖത്തേക്ക് 48 മണിക്കൂര്‍ യാത്ര സമയം വേണ്ടിവരും. കപ്പലില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ക്വാറന്റീന്‍ സൗകര്യങ്ങള്‍ തുറമുഖത്തിന് സമീപത്ത് തന്നെ ഏര്‍പ്പാടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

കേരളത്തിന് വെല്ലുവിളി

കേരളത്തിന് വെല്ലുവിളി

ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ ഏകദേശം 2250 പ്രവാസികളാണ് എത്തുക. ഇവര്‍ക്ക് ആവശ്യമായ ക്വാറന്റീന്‍ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. നിലവില്‍ രോഗവ്യാപനം കുറഞ്ഞിരിക്കുന്ന കേരളത്തെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. വിദേശത്ത് പരിശോധിക്കണം കൊവിഡ് പരിശോധന നടത്താതെയാണ് പ്രവാസികളെ തിരികെ കൊണ്ട് വരുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരം. എന്നാലിത് അപകടകരമാണെന്നും പരിശോധന ഇല്ലാതെ കൊണ്ടുവരുന്നത് രാജ്യത്താകെ രോഗവ്യാപനത്തിന് സാധ്യതയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് വെച്ച് തന്നെ പ്രവാസികളെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സര്‍വീസുകള്‍

മറ്റ് സര്‍വീസുകള്‍

മേയ് മാസം ഏഴിന് ശേഷം പത്ത് വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് സര്‍വീസ് നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അമേരിക്ക, യുകെ, ബംഗ്ലാദേശ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് വീതം വിമാനങ്ങളും സൗദി അറേബ്യ, സിംഗപ്പൂര്‍, കുവൈത്ത്, ഫിലിപ്പൈന്‍സ്, എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വിതവം വിമാനങ്ങളും ഖത്തര്‍, ഒമാന്‍, ബഹ്‌റീന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വിതം വിമാനങ്ങളാണ് മേയ് 7നും 13നം ഇടയില്‍ സര്‍വീസ് നടത്തുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മുന്‍ഗണന

മുന്‍ഗണന

പ്രവാസികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടുറിസ്റ്റ് വിസയില്‍ എത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും മുന്‍തൂക്കം ലഭിക്കും. മാലിയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക. 64 വിമനങ്ങളില്‍ 15 വിമാനങ്ങളാണ് കേരളത്തില്‍. 11 വീതം ദില്ലി, തമിഴ്നാട്, ഏഴ് വീതം മഹാരാഷ്ട്ര, തെലങ്കാന, ബാക്കി ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കായിരിക്കും.

English summary
Tomorrow will begin the great mission of bringing back the Stranded Indians From Overseas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X