ട്രെയിന്‍ അപകടം: മാര്‍ഗ്ഗം രാജിയെന്ന് സുരേഷ് പ്രഭു, കാത്തിരിക്കാന്‍ മോദി, പിന്നീട് സംഭവിച്ചത്!
അടുത്തുണ്ടായ രണ്ട് ട്രെയിന്‍ അപകടങ്ങളുടെ സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തത്തിന്‍റെ പേരില്‍ രാജി വയ്ക്കാമെന്നാണ് സുരേഷ് പ്രഭു പ്രധാനമന്ത്രിയെ അറിയിച്ചത്
ദില്ലി: രാജ്യത്ത് നിരന്തരമുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളെ തുടര്‍ന്ന് രാജിക്കൊരുങ്ങിയ റെയില്‍വേ മന്ത്രിയെ തടഞ്ഞ് പ്രധാനമന്ത്രി. അടുത്തുണ്ടായ രണ്ട് ട്രെയിന്‍ അപകടങ്ങളുടെ സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തത്തിന്‍റെ പേരില്‍ രാജി വയ്ക്കാമെന്നാണ് സുരേഷ് പ്രഭു പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ തിരക്കിട്ട് രാജിവേണ്ടെന്നും കാത്തിരിക്കാനുമാണ് പ്രധാനമന്ത്രി സുരേഷ് പ്രഭുവിന് നല്‍കിയ നിര്‍ദേശം.
മോദിയില്‍ നിന്ന് ലഭിച്ച പ്രതികരണം ഉള്‍പ്പെടുത്തിക്കൊണ്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ അടുത്തുണ്ടായ രണ്ട് അപകടങ്ങളിലും വളരെ വേദനയുണ്ടെന്നും സുരേഷ് പ്രഭു ട്വീറ്റില്‍ വ്യക്തമാക്കി. അഞ്ച് ട്വീറ്റുകളിലായാണ് സുരേഷ് പ്രഭു ട്രെയിന്‍ അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം.

രാജി സന്നദ്ധത
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ യുപിയില്‍ രണ്ട് ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ധാര്‍മിക ഉത്തരവാദിത്തത്തിന്‍റെ പേരില്‍ രാജി വയ്ക്കാമെന്നാണ് സുരേഷ് പ്രഭു പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ തിരക്കിട്ട് രാജിവേണ്ടെന്നും കാത്തിരിക്കാനുമായി പ്രധാനമന്ത്രി സുരേഷ് പ്രഭുവിന് നല്‍കിയ നിര്‍ദേശം. ട്വീറ്റിലാണ് സുരേഷ് പ്രഭു പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തല്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചത്.

കൈഫിയത്ത് എക്സ്പ്രസ് അപകടത്തില്‍
ബുധനാഴ്ച രാവിലെ ദില്ലിയിലേയ്ക്കുള്ള കൈഫിയത്ത് എക്സ്പ്രസും ഉത്തര്‍പ്രദേശില്‍ വച്ച് പാളം തെറ്റിയിരുന്നു. കൈഫിയത്ത് എക്സ്പ്രസിന്‍റെ പത്ത് കോച്ചുകളാണ് പാളം തെറ്റിയിട്ടുള്ളത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു. യുപിയിലെ ഓറയ്യ ജില്ലയില്‍ വെച്ചായിരുന്നു സംഭവം.

ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി
ശനിയാഴ്ച ഉത്കല്‍ എക്സ്പ്രസ് യുപിയിലെ മുസാഫര്‍ നഗറില്‍ വച്ച് പാളം തെറ്റിയതിനെ തുടര്‍ന്ന് 22 പേര്‍ മരിക്കുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുരി- ഹരിദ്വാര്‍- ഉത്ക ല്‍ ട്രെയിനിന്‍റെ 13 കോച്ചുകളാണ് പാളം തെറ്റിയത്. ദില്ലിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.

ധനസഹായം പ്രഖ്യാപിച്ചു
ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് തീവണ്ടി അപകടത്തില്‍പ്പെട്ടത്. പുരി-ഹരിദ്വാർ കലിംഗ ഉദ്ഗാൽ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. 23 പേർ മരിച്ചെന്ന് ഉത്തർപ്രദേശ് പോലീസ് സ്ഥിരീകരിച്ചിരുന്നു. 100 ഓളം പേർക്ക് പരിക്ക് പറ്റി. അപകടത്തിൽ മരണമടഞ്ഞവർക്ക് 3.5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് റെയിൽവെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഗുരുതര പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും നിസാര രിക്കുള്ളവർക്ക് ഇരുപത്തഞ്ചായിരം രൂപ വീതവും ധനസഹായം നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. . വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

സര്‍ക്കാരിന് വിമര്‍ശനം
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ചുവെന്ന് കോണ്‍ഗ്രസ്. 2014 മുതല്‍ 2017 ആഗസ്റ്റ് 19 വരെ രാജ്യത്ത് 27 ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായെന്നും അപകടങ്ങളില്‍ 259 യാത്രക്കാര്‍ മരിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ട്വീറ്റിലാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ ദീപ് സുര്‍ജേ വാല മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.

സര്‍ക്കാര്‍ ഉണരുമോ
നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മെയ് മുതല്‍ 259 യാത്രക്കാരാണ് മരിച്ചതെന്നും 899 പേര്‍ക്ക് പരിക്കേറ്റുവെന്നും ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ എപ്പോഴാണ് ഉണരുന്നതെന്നും സുര്‍ജേവാല ചോദിക്കുന്നു.

നഷ്ടപരിഹാരം സ്വപ്നത്തില്‍
ട്രെയിന്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടരീതിയില്‍ നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും സുര്‍ജേ വാല മാധ്യമങ്ങളോട് വ്യക്തമാക്കി. നിരന്തരം അപകടങ്ങളുണ്ടാവുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ചോദ്യചിഹ്നമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.












Click it and Unblock the Notifications