വിഭജനവും വിദ്വേഷവും മാത്രം; ബിജെപി വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാബുല്‍ സുപ്രിയോ
കൊല്‍ക്കത്ത: താന്‍ ബി ജെ പിയില്‍ നിന്ന് രാജിവെക്കാന്‍ കാരണം ആ പാര്‍ട്ടി മുന്നോട്ടു വെക്കുന്ന വിദ്വേഷവും വെറുപ്പും കാരണമാണെന്ന് ബാബുല്‍ സുപ്രിയോ. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി ജെ പി മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ബാബുല്‍ സുപ്രിയോ ബി ജെ പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് മുന്‍ എം പി കൂടിയായ അദ്ദേഹം ബി ജെ പി വിട്ടത്.
നിലവില്‍ ബാലിഗഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ബാബുല്‍ സുപ്രിയോ. പാര്‍ട്ടി വിട്ടതിന് പിന്നാലെ ബാബുല്‍ സുപ്രിയോയ്ക്ക് നേരെ ബി ജെ പി അണികളില്‍ നിന്ന് വ്യാപകമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പശ്ചിമ ബംഗാള്‍ ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ടായിരുന്നു ബാബുല്‍ സുപ്രിയോയുടെ പ്രതികരണം.

വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം കാവി ക്യാമ്പില്‍ പരിശീലിക്കുന്നത് രാജിവെക്കാനുള്ള എന്റെ തീരുമാനത്തെ പ്രേരിപ്പിച്ചു. അത്തരം രാഷ്ട്രീയവുമായി എനിക്ക് ഇനി പൊരുത്തപ്പെടാന്‍ കഴിയില്ല എന്നായിരുന്നു ബാബുല്‍ സുപ്രിയോ പറഞ്ഞത്. ബംഗാളിന്റെ പൈതൃകവും സംസ്‌കാരവും മതേതര മൂല്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു,. ഞാന്‍ ബംഗാളില്‍ വിഭാഗീയവും സങ്കുചിതവുമായ 70:30 അല്ലെങ്കില്‍ 80:20 രാഷ്ട്രീയം പ്രയോഗിച്ചിട്ടില്ലെന്നും ഒരിക്കലും അത് ചെയ്യില്ലെന്നും അസന്‍സോളിലെ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

2018 ല്‍ പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ അസന്‍സോള്‍ മേഖലയില്‍ നടന്ന കലാപത്തെത്തുടര്‍ന്ന് മുന്‍ മന്ത്രി വര്‍ഗീയ വികാരം വളര്‍ത്തിയതായി ഇടതുപക്ഷം ആരോപിച്ചിരുന്നു. ബംഗാളിലെ ബി ജെ പി നേതൃത്വം തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച സുപ്രിയോ, നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ബംഗാളികളെ നിരന്തരം അപമാനിക്കുന്നതും ഒരു ബംഗാളിയുടെ നല്ല പ്രവൃത്തി അംഗീകരിക്കാനുള്ള വിസമ്മതവും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാബുല്‍ സുപ്രിയോയുടെ പ്രതികരണത്തിന് പിന്നാലെ ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തി.

എന്തുകൊണ്ടാണ് ഇത്രയും വൈകി ബി ജെ പിയുടെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ച് ബോധവാനായിത് എന്നായിരുന്നു ബാബുല്‍ സുപ്രിയോ പറഞ്ഞത്. ഇത്രയും വഞ്ചനാപരമായ വ്യക്തിത്വം തങ്ങള്‍ മുമ്പ് കണ്ടിട്ടില്ല എന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു. ബംഗാളുകാര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍, രാഷ്ട്രീയത്തില്‍ പുതുതായി പ്രവേശിച്ച ആളായിട്ടും 2014-ല്‍ നരേന്ദ്ര മോദി അദ്ദേഹത്തെ (ബാബുല്‍ സുപ്രിയോ) എങ്ങനെയാണ് കേന്ദ്രമന്ത്രിയാക്കിയതെന്നും ദിലീപ് ഘോഷ് ചോദിച്ചു. അദ്ദേഹം ഒരു ഗായകനായിരുന്നു, രാഷ്ട്രീയ പശ്ചാത്തലം ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ടോളിഗുഞ്ചെയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോല്‍പ്പിച്ചതെങ്ങനെയെന്ന് അദ്ദേഹം മറന്നുപോയോ എന്നും ദിലീപ് ഘോഷ് ചോദിച്ചു.

കേന്ദ്രമന്ത്രിയായിരിക്കെ ബാബുല്‍ സുപ്രിയോ ഈ സ്വഭാവങ്ങളും തിന്മകളും കണ്ടെത്താത്തത് വിരോധാഭാസമാണെന്ന് ബി ജെ പി ദേശീയ സെക്രട്ടറി അനുപം ഹസ്ര പറഞ്ഞു. തത്ത്വമില്ലാത്ത ഇത്തരം അനാശാസ്യ വ്യക്തികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണെന്നാണ് അനുപം ഹസ്ര പറഞ്ഞത്. മന്ത്രി സുബ്രത മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ബാലിഗഞ്ച് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി ജെ പി കേയ ഘോഷിനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. നടന്‍ നസീറുദ്ദീന്‍ ഷായുടെ മരുമകള്‍ സൈറ ഹലീമിനെയാണ് സി പി ഐ എം മത്സരിപ്പിക്കുന്നത്.












Click it and Unblock the Notifications