അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപിയുടെ നിശിത വിമര്‍ശകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ഇത്രയും രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന മറ്റ് നേതാക്കള്‍ കുറവാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമതയെ വീഴ്ത്താന്‍ ബിജെപി വല വിരിച്ചുകഴിഞ്ഞു. ഒട്ടേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ ചേരും.
അടുത്ത വര്‍ഷം ആദ്യത്തിലാണ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബംഗാളിലെ പാര്‍ട്ടി കാര്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് ചുക്കാന്‍ പിടിക്കുന്നത്. തൃണമൂല്‍ എംഎല്‍എമാരില്‍ ഒട്ടേറെ പേര് ബിജെപിയില്‍ ചേരുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

എംഎല്‍എമാര്‍ക്ക് അതൃപ്തി
തൃണമൂല്‍ നേതൃത്വത്തിനോട് ഒട്ടേറെ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ടെന്നും അവര്‍ ബിജെപിയുമായി ബന്ധപ്പെട്ടുവെന്നും ബിജെപി നേതാവ് മുകുള്‍ റോയ് പറഞ്ഞു. ഒരു കാലത്ത് മമതാ ബാനര്‍ജിയുടെ വലം കൈ ആയിരുന്നു മുകുള്‍ റോയ്. മമതയുമായി ഉടക്കിയാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടതും ബിജെപിയില്‍ ചേര്‍ന്നതും.

കൂട്ടത്തോടെ ബിജെപിയില്‍ ചേരും
തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരും. അവസരം കാത്തിരിക്കുകയാണ് അവര്‍. അനിയോജ്യമായ സമയം പ്രഖ്യാപനമുണ്ടാകും. കുറച്ചുകൂടെ കാത്തിരുന്നാല്‍ മതിയാകും. തൃണമൂല്‍ കോണ്‍ഗ്രസ് ചീട്ടുകൊട്ടാരം പോലെ തകരുന്നത് കാണാമെന്നും മുകുള്‍ റോയ് പറഞ്ഞു.

മമതക്കെതിരെ നേതാക്കള്‍
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മമത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇത് ശുഭസൂചനയാണ് എന്ന് ബിജെപി പറയുന്നു. സാധന് പാണ്ഡെ, സുബ്രത മുഖര്‍ജി, മഹുവ മൊയ്ത്ര എംപി എന്നിവരാണ് അടുത്തിടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രംഗത്തുവന്നത്.

വിവാദത്തിന് കാരണം
കൊറോണ വൈറസ്, ഉംപുന്‍ ചുഴലിക്കാറ്റ് ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമണെന്ന് സാധന് പാണ്ഡെ പറയുന്നു. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ദുരന്തം കൂടുതല്‍ നേരിട്ട നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ സന്ദര്‍ശനം നടത്താതിനെതിരെയാണ് മുതിര്‍ന്ന നേതാ്വ സുബ്രത മുഖര്‍ജി കുറ്റപ്പെടുത്തിയത്.

മഹുവ മൊയ്ത്ര പറഞ്ഞത്
തൃണമൂലിന്റെ ദേശീയ വക്താവും ദേശീയ തലത്തില്‍ തിളങ്ങി നില്ക്കുന്ന വ്യക്തിത്വവുമാണ് മഹുവ മൊയ്ത്ര. ഇവരുടെ മണ്ഡലമായ കൃഷ്ണനഗറിലെ തദ്ദേശ സ്ഥാപനങ്ങള്‍ മിക്ക ഫണ്ടുകളും ചെലവഴിച്ചിട്ടില്ല. ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും നേതാക്കളുടെ അഴിമതിക്കെതിരെ പ്രതികരിക്കണമെന്നും മൊയ്ത്ര ആവശ്യപ്പെട്ടു.

പാര്‍ട്ടി വിട്ടുപോകാമെന്ന് മമത
തൃണമൂല്‍ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഭിന്നതയുണ്ടാക്കരുതെന്നും താല്‍പ്പര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് വെല്ലുവിളിയാണെന്നും മമത പറഞ്ഞു.

നല്ല സൂചനയെന്ന് ബിജെപി
തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും മമത സര്‍ക്കാരിനെതിരെയും പാര്‍ട്ടിയിലുള്ളവര്‍ ശബ്ദിക്കുന്നത് നല്ല സൂചനയാണെന്ന് ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാശ് വിജയവര്‍ജിയ പറഞ്ഞു. തങ്ങള്‍ അവസരം കാത്തിരിക്കുകയാണെന്നും മാസങ്ങള്‍ പിന്നിടുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല
അച്ചടക്ക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രിയും ടിഎംസി സെക്രട്ടറി ജനറലുമായ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. മമത ബാനര്‍ജിക്കാണ് ബംഗാളിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. അവരില്ലെങ്കില്‍ പാര്‍ട്ടിയിലെ മറ്റാരുമില്ല. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാം. പരസ്യ വിവാദങ്ങളുണ്ടാക്കരുതെന്നും പര്ഥ ചാറ്റര്‍ജി പറഞ്ഞു.

ബംഗാളില്‍ ബിജെപി വളര്‍ച്ച അതിവേഗം
ബംഗാളില്‍ ബിജെപി വളര്‍ച്ചയുടെ പാതയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം വ്യക്തമാണ്. നേരത്തെ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളായി ഉയര്‍ന്നു. ഇത് തൃണമൂല്‍ കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഒട്ടേറെ പേര് ബിജെപിയില്‍ ചേരാന്‍ തുടങ്ങിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; കേന്ദ്രസേന ഇറങ്ങും! കടുപ്പിച്ച് സുപ്രീം കോടതി -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും











Click it and Unblock the Notifications