അഭിഷേകിനെ മാറ്റിയില്ല, ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും, കലിപ്പ് പുറത്തെടുക്കാതെ മമത
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സൂക്ഷമായി തുടരുന്നതിനിടെ നടന്ന ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ അഭിഷേക് ബാനര്‍ജിക്ക് ആശ്വാസം. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരും. അടിയന്തരമായി ചേര്‍ന്ന ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ അദ്ദേഹത്തെ മാറ്റുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ വലുതാക്കേണ്ടെന്ന നിലപാടിലേക്ക് മമത എത്തിയെന്നാണ് സൂചന. മമതയും അഭിഷേകും തമ്മില്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും, പലരെയും മമതയോട് ചോദിക്കാതെ മാറ്റുന്നത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നുമാണ് വിവരം. സീനിയര്‍ നേതാക്കള്‍ അടക്കം അഭിഷേകിന്റെ നയങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

നിലവില്‍ തൃണമൂല്‍ ദേശീയ പ്ലാനിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അഭിഷേക് ബാനര്‍ജി ദേശീയ തലത്തില്‍ ഉണ്ടാവേണ്ടത് മമതയ്ക്ക് ആവശ്യവുമാണ്. അതുകൊണ്ട് അദ്ദേഹത്തെ മാറ്റുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. നിലവില്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന ടാഗ് അദ്ദേഹത്തില്‍ തന്നെയാണ്. പുതിയ വര്‍ക്കിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മമതയുടെ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചാണ് യോഗം നടന്നത്. പ്രശാന്ത് കിഷോര്‍ അടക്കമുള്ളവരുമായി മമത അകന്നുവെന്ന് സൂചനയുണ്ടായിരുന്നു. പ്രശാന്തിന്റെ ഐപാക്കുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തൃണമൂല്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതിനൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം പാര്‍ട്ടിയിലെ നേതാക്കള്‍ പ്രശാന്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഐപാക്ക് തന്നോട് ചോദിക്കാതെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു പ്രമുഖ മന്ത്രി തന്നെ പറഞ്ഞത്. ഇത് തൃണമൂലിലെ പോര് മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു. നേരത്തെ മമത ദേശീയ കമ്മിറ്റി പിരിച്ച് വിട്ടിരുന്നു. അഭിഷേക് അടങ്ങുന്ന കമ്മിറ്റിയായിരുന്നു ഇത്. തുടര്‍ന്ന് ഇരുപതംഗ വര്‍ക്കിംഗ് കമ്മിറ്റിയെയും പുതുതായി നിയമിച്ചിരുന്നു. അഭിഷേകിന്റെ കീഴില്‍ അസ്വസ്ഥരായിരുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയാണ് കമ്മിറ്റിയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരുന്നത്. ഇതേ കമ്മിറ്റിയില്‍ തന്നെയാണ് അഭിഷേകിനെയും മമത ഉള്‍പ്പെടുത്തി. പാര്‍ട്ടിയിലെ സീനിയര്‍മാരെ വിശ്വാസത്തിലെടുത്തുള്ള നീക്കമാണ് മമത നടത്തിയത്.
മൂന്ന് നഗരത്തിലെ മേയര്‍മാരെ തിരഞ്ഞെടുക്കാന്‍ കൂടിയാണ് തൃണമൂല്‍ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്നത്. ചന്ദര്‍നഗര്‍, ബിഡാനഗര്‍, അസന്‍സോള്‍ എന്നിവിടങ്ങളിലാണ് മേയര്‍മാരെ തിരഞ്ഞെടുക്കാനുള്ളത്. അമിത് മിത്ര, പാര്‍ത്ഥ ചാറ്റര്‍ജി, സുഭ്രത ഭക്ഷി, സുധീപ് ബന്ദോപന്ധ്യായ, അനുഭ്രത മൊണ്ഡാല്‍, അരൂപ് ബിശ്വാസ്, ഫിര്‍ഹാദ് ഹക്കീം, യശ്വന്ത് സിന്‍ഹ എന്നിവരാണ് ദേശീയ കമ്മിറ്റിയില്‍ ഉള്ളത്. ചന്ദ്രിമ ഭട്ടാചാര്യ, യശ്വന്ത് സിന്‍ഹ, സുഭ്രത ഭക്ഷി എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍, അരൂപ് ബിശ്വാസ് ട്രഷറായി നിയമിതനായി. സുഖേന്ദു ശേഖറാണ് ദേശീയ വക്താവും രാജ്യസഭാ വക്താവും. സ്വതന്ത്രരായി മത്സരിച്ച വിമതര്‍ക്കെതിരെ നടപടിയുണ്ടാവുമെനന് തൃണമൂല്‍ വ്യക്തമാക്കി.












Click it and Unblock the Notifications