കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂൽ ബിജെപിയുടെ ബി ടീം; ഗോവയിൽ സഖ്യത്തിനില്ലെന്ന് കോൺഗ്രസ്

Google Oneindia Malayalam News

പനാജി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റേയും ആം ആദ്മിയുടേയും വരവോടെ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. തൃണമൂലിന്റേയും ആം ആദ്മിയുടേയും സാന്നിധ്യം ബി ജെ പി വിരുദ്ധ വോട്ടുകൾ വിഘടിക്കാൻ കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ ഒറ്റക്കെട്ടായി നിൽക്കണമെന്ന ആവശ്യം ശക്തമാണ്. നേരത്തേ കോൺഗ്രസുമായി സഖ്യത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ തൃണമൂൽ നിലവിൽ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തൃണമൂലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

വിശാലസഖ്യത്തിനായി എൻ സി പി

നേരത്തേ ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. ബി ജെ പിയെ നേരിടണമെങ്കിൽ സമാനമനസ്കരായ പാർട്ടിക്കാർ കൈകോർക്കണമെന്ന വിലയിരുത്തലുകൾ ശക്തമാണ്. ബി ജെ പിയെ നേരിടാൻ തൃണമൂൽ കോൺഗ്രസും എൻ സി പിയും ശിവസേനയും ഉൾപ്പെടുന്ന വിശാല സഖ്യം വേണമെന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്. ഇത്തരമൊരു സഖ്യത്തിനായി എൻ സി പി തലവൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചർച്ചകളും ആരംഭിച്ചിരുന്നു.

ബി ജെ പിയെ തനിച്ച് നേരിടാൻ കോൺഗ്രസിന് സാധിക്കില്ല


ഗോവയിൽ സിന്ധൂദുർഗ് ഉൾപ്പെടെയുള്ള മേഖലകളിൽ ശിവസേനയ്ക്കും എൻ സി പിക്കും സ്വാധീനമുണ്ട്. ഒറ്റക്കെട്ടായാൽ ഇവിടങ്ങളിൽ ബി ജെ പിയെ വീഴ്ത്താനാകുമെന്നാണ് പാർട്ടികളുടെ നിലപാട്. ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് തനിച്ച് സാധിക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസും ആവർത്തിക്കുന്നത്. അതിനാൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറാകണമെന്ന നിർദ്ദേശമാണ് ഗോവയുടെ ചുമതലയുള്ള തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും പ്രതികരിച്ചത്.

തൃണമൂലിനെതിരെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ

എന്നാൽ തൃണമൂലിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് കോൺഗ്രസ്. ബിജെപിയുടെ ബി ടീമാണ് തൃണമൂൽ കോണ‍്ഗ്രസ് എന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ബി ജെ പി വിരുദ്ധ വോട്ടുകൾക്കായി തൃണമൂൽ കോൺഗ്രസ് ഞങ്ങളുമായി മത്സരിക്കുകയാണ്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് തൃണമൂലിന്റെ ലക്ഷ്യം. അവർ ബി ജെ പിയുടെ ബി ടീമാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

 എൻ സി പിക്ക് ഗോവയിൽ ശക്തിയില്ലെന്ന് നേതാക്കൾ

എൻ സി പിക്ക് ഗോവയിൽ യാതൊരു ശക്തിയുമില്ല. അവരുടെ ഏക എം എൽ എ പോലും തൃണമൂൽ കോൺഗ്രസിൽ ചേർന്നുവെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി പാർട്ടി (എഎപി) പോലും ബിജെപിയുടെ ബി ടീമാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

 കനത്ത തിരിച്ചടിയാകുമെന്ന്

ദേശീയ നേതൃത്വത്തുമായി തൃണമൂൽ സഖ്യത്തിനുള്ള സാധ്യത ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ സഖ്യത്തിന് ഹൈക്കമാന്റ് അനുകൂല നിലപാട് സ്വീകരിച്ചാൽ അത് സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകുമെന്ന് നേതാക്കൾ പറഞ്ഞു. ഞങ്ങളുടെ നിരവധി സ്ഥാനാർത്ഥികളെ തൃണമൂൽ കോൺഗ്രസ് അടർത്തിയെടുത്തിട്ടുണ്ട്. അവർ ഞങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ മത്സരിക്കുന്നുണ്ട്. ബി ജെ പിയെ നേരിടാൻ ഞങ്ങൾ ശക്തരല്ലെന്ന പ്രചരണമാണ് അവർ നടത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. തൃണമൂലുമായി സഖ്യം ഉണ്ടായാൽ തങ്ങൾ തകർച്ചയിലെത്തുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

2017 ൽ നടന്നത്

2017 ൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്തി ബി ജെ പി സംസ്ഥാന ഭരണം പിടിച്ചെടുക്കുകയായിരുന്നു.

ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

English summary
Trinamool is B team of BJP; Congress says no alliance in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X