മുത്തലാഖില്‍ മാറ്റങ്ങളുണ്ടാകും? തീരുമാനമെടുക്കാന്‍സ്ത്രീകള്‍ക്കും അവകാശം നല്‍കിക്കൂടേയെന്ന് കോടതി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുത്തലാഖ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ അഞ്ചാം ദിവസം നടന്ന വാദത്തിനിടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

ഒറ്റയടിക്കുള്ള മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കിക്കൂടേയെന്നായിരുന്നു മുസ്ലീം വ്യക്തി നിയമബോര്‍ഡിനോട് സുപ്രീം കോടതി ചോദിച്ചത്. വിവാഹകരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും വാദത്തിനിടയില്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നിര്‍ദേശിച്ചു.

 ഇടപെടുമെന്ന് ബോര്‍ഡ്

ഇടപെടുമെന്ന് ബോര്‍ഡ്

ഒറ്റയടിക്കുള്ള തലാഖിന് നിയമസാധുത ഇല്ലെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാ വര്‍ക്കും നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. എന്നാല്‍ ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം എല്ലാവരും അനുസരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ കോടതി നിര്‍ദേശം പരിഗണിച്ച് ഇടപെടല്‍ നടത്തുമെന്നും ബോര്‍ഡ്.

 സമുദായത്തില്‍ നിന്ന് പുറത്താക്കും

സമുദായത്തില്‍ നിന്ന് പുറത്താക്കും

മുത്തലാഖ് പാപമാണെന്ന് പ്രമേയം ഇറക്കിയിട്ടുണ്ടെന്നാണ് ഇതിന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് മറുപടി നല്‍കിയത്. മുത്തലാഖ് ചെയ്യുന്നവരെ സമുദായത്തില്‍ നിന്ന് പുറത്താക്കാനും തീരുമാനിച്ചിരുന്നതായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞു. കഴിഞ്ഞമാസം 14ന് പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പ് ബോര്‍ഡ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

 വിശ്വാസത്തിന്‍റെ ഭാഗം

വിശ്വാസത്തിന്‍റെ ഭാഗം

മുത്തലാഖ് ഹര്‍ജികളില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ വാദം ഇന്ന് സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. മറ്റ് ഹര്‍ജികളില്‍ വാദം തുടരുന്നുണ്ട്. മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. മുത്തലാഖ് വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് കപില്‍ സിബല്‍ ചൊവ്വാഴ്ച കോടതിയില്‍ വാദിച്ചിരുന്നു.

 ബാഹ്യഇടപെടല്‍

ബാഹ്യഇടപെടല്‍

മുത്തലാഖ് നല്ല ആചാരമാണെന്ന് അഭിപ്രായമില്ലെന്നും മാറ്റങ്ങളാവാമെന്നും മുസ്ലീം വ്യക്തി നിയമബോര്‍ഡിനു വേണ്ടി അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടു. സമുദായത്തിനുള്ളില്‍ നിന്നാണ് മാറ്റമുണ്ടാവേണ്ടതെന്നാണ് ഇക്കാര്യത്തില്‍ വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട്.

 അയോധ്യ വിശ്വാസം

അയോധ്യ വിശ്വാസം

രാമന്റെ ജന്മസ്ഥമാണ് അയോധ്യയെന്ന ഹിന്ദുക്കളുടെ വിശ്വാസം ചോദ്യം ചെയ്യാത്തിടത്തോളം മുത്തലാഖിലുള്ള മുസ്ലീങ്ങളുടെ വിശ്വാസവും ചോദ്യം ചെയ്തു കൂടെന്നും കപില്‍ സിബല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 637 മുതല്‍

637 മുതല്‍

മുത്തലാഖ് 1400 വര്‍ഷമായി ആചരിക്കുന്ന സമ്പ്രദായമാണെന്നും അദ്ദേഹം പറഞ്ഞു.637 മുതല്‍ മുത്തലാഖ് നിലവിലുണ്ടെന്നും മുസ്ലീം വിഭാഗം ഇത് അനുവര്‍ത്തിച്ച് വരുന്നതാണെന്നും അതിനാല്‍ ഇത് അനിസ്ലാമികമാണെന്ന് പറയാന്‍ നമ്മളാരാണെന്നും കപില്‍ സിബല്‍ ചോദിച്ചു.

 വാദം തുടരുന്നു

വാദം തുടരുന്നു

മുത്തലാഖില്‍ ഉലെമ-ഇ-ഹിന്ദിന്‍റെ വാദം ആരംഭിച്ചു. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനാണ് ഉലെമ-ഇ-ഹിന്ദിനായി കോടതിയില്‍ ഹാജരാകുന്നത്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കള്ളക്കണക്ക് പൊളിയുന്നു!! കോടികള്‍ ചിലവാക്കിയത് പച്ചക്കള്ളം!! ഒന്നും മറച്ചുവയ്ക്കില്ലെന്ന് പിണറായി!!കുടുതല്‍ വായിക്കാന്‍

സഭയിലും കള്ളം പറഞ്ഞ് പിണറായി!!മൂന്നാറില്‍ മണി ഇടപെട്ടിട്ടില്ലത്രേ!! സത്യം ജനങ്ങള്‍ക്കറിയാം!!കുടുതല്‍ വായിക്കാന്‍

മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍...കുടുതല്‍ വായിക്കാന്‍

English summary
Can women have the right to decline instant triple talaq, Supreme Court asks AIMPLB.
Please Wait while comments are loading...