കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയിലും കള്ളം പറഞ്ഞ് പിണറായി!!മൂന്നാറില്‍ മണി ഇടപെട്ടിട്ടില്ലത്രേ!! സത്യം ജനങ്ങള്‍ക്കറിയാം!!

ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി മണി തടസം നിന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്.ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി മണി തടസം നിന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. നേരത്തെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ മണി പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു.

മൂന്നാറിലെ മണിയുടെ വിവാദ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയെന്നും അതിനു ശേഷമാണ് കേസെടുക്കേണ്ട എന്ന തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. നേരിട്ട് കേസെടുക്കാന്‍ കണക്കിന് മണി ഒന്നും പറഞ്ഞിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

 പിണറായി പറഞ്ഞത് കളവ്

പിണറായി പറഞ്ഞത് കളവ്

മൂന്നാറിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് മണി തടസമായിട്ടില്ലെന്നും പിണറായി മന്ത്രിസഭയില്‍ പറഞ്ഞു. അതേസമയം കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ മണി നേരത്തെ പരസ്യമായി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചുകൊണ്ടാണ് പിണറായി മണി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഊളമ്പാറ പരാമര്‍ശം

ഊളമ്പാറ പരാമര്‍ശം

കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ളവരെ മണി അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു. ഉദ്യോഗസ്ഥരെ മണി ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ കുരിശ് അവിടെനിന്ന് മാറ്റില്ലായിരുന്നുവെന്നായിരുന്നു മണിയുടെ ഭീഷണി .പാര്‍ട്ടി സെക്രട്ടറിയുടെ ഭൂമി അളന്നതിനെയും മണി ചോദ്യം ചെയ്തു. കൂടാതെ ശ്രീറാംവെങ്കിട്ടരാമന് തലക്ക് സുഖമില്ലെന്നും അദ്ദേഹത്തെ ഊളമ്പാറയ്ക്ക് വിടണമെന്നും മണി അധിക്ഷേപിച്ചിരുന്നു.

 നിശബ്ദ സമ്മതം

നിശബ്ദ സമ്മതം

എന്തും വിളിച്ച് പറയാന്‍ മണിക്ക് നിശബ്ദമായി സമ്മതം നല്‍കുന്ന രീതിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥനരെ ഇത്രയും മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇതുവരെ മണിക്കെതിരെ പിണറായി ഒന്നും പറഞ്ഞിട്ടില്ല. മണി നാട്ടിന്‍ പുറത്തുകാരനാണെന്നും അദ്ദേഹത്തിന്‍റേത് നാട്ടുഭാഷയാണെന്നുമാണ് പിണറായി പറഞ്ഞത്.

 അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

മൂന്നാറില്‍ മണി നടത്തിയ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധമായി ഒന്നും ഇല്ലെന്നാണ് ഇന്ന് സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്നാണ് പിണറായി നിയമസഭയെ അറിയിച്ചത്. മണിയുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 കേസെടുക്കാന്‍ തരത്തില്‍ ഒന്നുമില്ല

കേസെടുക്കാന്‍ തരത്തില്‍ ഒന്നുമില്ല

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നുവെന്നും എന്നാല്‍ നേരിട്ട് കേസെടുക്കാന്‍ തരത്തില്‍ മണി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് പിണറായി പറയുന്നത്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് മണിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

 സ്ത്രീവിരുദ്ധ പരാമര്‍ശം

സ്ത്രീവിരുദ്ധ പരാമര്‍ശം

മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടെ മണി പറഞ്ഞ പരാമര്‍ശങ്ങളായിരുന്നു വിവാദമായത്. മൂന്നാറില്‍ നടത്തിയ പ്രസംഗത്തില്‍ മണി സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചെന്നാണ് ആരോപണം. ആദ്യ മൂന്നാര്‍ ദൗത്യത്തിനിടെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറും മാധ്യമ പ്രവര്‍ത്തകരും മദ്യപാനമായിരുന്നുവെന്നും പെമ്പിളൈ ഒരുമൈ സമരകാലത്ത് എല്ലാം കാട്ടില്‍ വച്ചായിരുന്നുവെന്നും മണി പറഞ്ഞതാണ് വിവാദമായത്.

 പിന്നാലെ കേസ്

പിന്നാലെ കേസ്

മണിയുടെ വിവാദ പ്രസംഗത്തില്‍ ഹൈക്കോടതിയുടെ ഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെയും പോലീസിനെയും ഇക്കാര്യത്തില്‍ കോടതി വിമര്‍ശിച്ചു. പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നാണ് കോടതി ചോദിച്ചത്. ഇതി നു പിന്നാലെയാണ് കേസന്വേഷണം ആരംഭിച്ചത്. രാജക്കാട് എസ്‌ഐക്കാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതിയിലായിരുന്നു അന്വേഷണം.വിവാദ പ്രസംഗം കേട്ടവരില്‍ നിന്ന് മൊഴി എടുക്കുകയും മന്ത്രി എംഎം മണിയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രസംഗത്തിന്റെ സിഡിയും പോലീസ് പരിശോധിച്ചു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

പ്രസംഗത്തില്‍ സ്ത്രീ എന്ന വാക്കില്ല!! താനൊരു ഗ്രാമീണന്‍!! മണിയുടെ വിശദീകരണം കേട്ടാല്‍ ഞെട്ടും!!കുടുതല്‍ വായിക്കാന്‍

മണിക്ക് ഹാലിളകാന്‍ ഒരു കാരണമുണ്ടത്രേ!! കുരിശില്‍ തൊട്ട ശ്രീറാം വെങ്കിട്ടരാമനെ മണി ഭയക്കുന്നു?കുടുതല്‍ വായിക്കാന്‍

അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യും? അതീവ ഗ്ലാമറസായി പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ട്!!!കുടുതല്‍ വായിക്കാന്‍

English summary
pinarayi vijayan support mm mani again in niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X