
ത്രിപുരയില്‍ സാഹ ജയിച്ചു: ഞെട്ടിച്ച് കോണ്‍ഗ്രസ്, ബിജെപി സീറ്റില്‍ ജയം, സിപിഎമ്മിന് ഒരു സീറ്റ് നഷ്ടം
അഗർത്തല: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിൽ മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ വിജയിച്ച് ബി ജെ പി. ഒരിടത്ത് ബി ജെ പിയെ അട്ടിമറിച്ചുകൊണ്ട് കോണ്‍ഗ്രസും വിജയം പിടിച്ചെടുത്തു. അഗർത്തല, ജുബരാജ് നഗർ, സുർമ, ടൗൺ ബർദോവാലി എന്നിങ്ങനെ നാല് സീറ്റുളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്ത്. മുഖ്യമന്ത്രി മണിക് സാഹ മത്സരിച്ച ടൗൺ ബർദോവാലിയിലായിരുന്നു ശ്രദ്ധേയ മത്സരം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 6104 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണിക് സാഹ വിജയിച്ച് കയറിയത്. കോണ്‍ഗ്രസിന്റെ ആശിഷ് കുമാർ സാഹയാണ് രണ്ടാം സ്ഥാനത്ത്.
എല്ലാത്തിനും പിന്നില്‍ ദിലീപോ, അതോ സംവിധായകനുമായുള്ള തിരക്കഥയോ? 28 ലെ വിധി അതീവ നിർണ്ണായകം

മുഖ്യമന്ത്രിയെ വിജയിപ്പിക്കാന്‍ ബി ജെ പി സർവസന്നാഹളും പുറത്തെടുത്ത തിരഞ്ഞെടുപ്പായിരുന്നു മണ്ഡലത്തില്‍ കണ്ടത്. എന്നിരുന്നാലും കഴിഞ്ഞ തവണത്തേക്കാള്‍ ലീഡ് നിലയില്‍ ബി ജെ പിക്ക് വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 ല്‍ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന ആശിഷ് കുമാർ സാഹ 11178 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്.
എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

ത്രിപുരയില്‍ ബി ജെ പി വിജയിച്ച മറ്റൊരു മണ്ഡലം ജുബരാജ് നഗറാണ്. സി പി എമ്മിറെ സീറ്റിങ് സീറ്റില്‍ 4572 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി മലീന ദേബ്‌നാഥ് വിജയിച്ചത്. സിറ്റിങ് സീറ്റിലെ പരാജയം സി പി എമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി. ബിജെപി തരംഗം ആഞ്ഞടിച്ച 2018 ല്‍ അടക്കം സി പി എമ്മിന് വിജയിക്കാന്‍ സാധിച്ച മണ്ഡലമായിരുന്നു ഇത്. . സൈലേന്ദ്ര ചന്ദ്രനാഥായിരുന്നു സി പി എമ്മിന് വേണ്ടി മത്സരിച്ചത്

സുർമ മണ്ഡലത്തില്‍ 4892 വോട്ടിന്റെ വിജയമാണ് ബി ജെ പി കരസ്ഥമാക്കിയത്. സ്വപ്ന ദാസായിരുന്നു ഇവിടെ ബി ജെ പിക്ക് വേണ്ടി മത്സരിച്ചത്. പ്രത്യോബ് ദേബർമ്മന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായ ബാബുറാമാണ് രണ്ടാമത് എത്തിയത്. 2018 ല്‍ 2710 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സി പി എം സ്ഥാനാർത്ഥി അഞ്ജന്‍ ദാസിനെ പരാജയപ്പെടുത്തി അശിഷ് ദാസിലൂടെ ബി ജെ പി മണ്ഡലം പിടിച്ചെടുത്തത്.

അഗർത്തലയില്‍ കഴിഞ്ഞ തവണ നഷ്ടമായ പരമ്പരാഗത കോട്ട പിടിച്ചെടുക്കാന്‍ സാധിച്ചതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടമായിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുദീപ് റോയ് ബര്‍മ്മനാണ് വിജയിച്ചത്. നേരത്തെ ബിജെപി എംഎല്‍എയായിരുന്ന സുദീപ് റോയ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി അശോക് സിന്‍ഹയെ 3163 വോട്ടിനാണ് സുദീപ് പരാജയപ്പെടുത്തിയത്.

നേരത്തെ 1998 മുതല്‍ 2013 വരെ സുദീപ് റോയ് മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ എംഎല്‍എ ആയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന സുദീപ് 2018 ലാണ് പാർട്ടി വിട്ട് ബി ജെ പിയിലേക്ക് ചേക്കേറുന്നത്. അതേ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റിലും മത്സരിച്ച് വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ത്രിപുര മുന്‍ ആരോഗ്യമന്ത്രി കൂടിയായ അദ്ദേഹം സുദീപ് എം എല്‍ എ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മടങ്ങുകയായിരുന്നു.