ത്രിപുരയില്‍ മികച്ച പോളിങ്, രേഖപ്പെടുത്തിയത് 81 ശതമാനത്തില്‍ അധികം പോളിങ്
തിപ്ര മോര്‍ച്ച അധ്യക്ഷന്‍ പ്രദ്യോത് ദേബര്‍മയും അക്രമത്തിന് കാരണക്കാരായി ഉയര്‍ത്തി കാണിച്ചത് ബിജെപിയെയാണ്. അതേസമയം താന്‍ പ്രധാന പാര്‍ട്ടികളിലെ നേതാക്കളുമായി സംസാരിച്ചെന്ന് ദേബ് ബര്‍മന്‍ പറഞ്ഞു.

അഗര്‍ത്തല: ത്രിപുരയില്‍ ശക്തമായ പോളിങ്. വൈകീട്ട് നാല് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 81 ശതമാനത്തില്‍ അധികമാണ് പോളിങ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ വരുമ്പോള്‍ ഇതിലും ഉയരാം. മാര്‍ച്ച് രണ്ടിനാണ് ഇവിടെ വോട്ടെണ്ണല്‍.
മൂന്ന് പേര്‍ക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരു സിപിഎം നേതാവിനും, ഇടതുപക്ഷത്തിന്റെ രണ്ട് പോളിങ് എജന്റുമാര്‍ക്കുമാണ് പരിക്കേറ്റത്. 40 മുതല്‍ 45 സ്ഥലങ്ങളില്‍ വരെ ഇവിഎം തകരാര്‍ ഉണ്ടായിരുന്നു.
ബിജെപിയുടെ അക്രമി സംഘം വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ നോക്കുന്നതായി പ്രതിപക്ഷ നേതാവ് മണിക്ക് സര്‍ക്കാര്‍ ആരോപിച്ചു.

തിപ്ര മോര്‍ച്ച അധ്യക്ഷന്‍ പ്രദ്യോത് ദേബര്‍മയും അക്രമത്തിന് കാരണക്കാരായി ഉയര്‍ത്തി കാണിച്ചത് ബിജെപിയെയാണ്. അതേസമയം താന്‍ പ്രധാന പാര്‍ട്ടികളിലെ നേതാക്കളുമായി സംസാരിച്ചെന്ന് ദേബ് ബര്‍മന്‍ പറഞ്ഞു.
അതേസമയം ബിജെപിയും, സിപിഎമ്മും, തിപ്ര മോത്തയും പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനാണ് ശ്രമിച്ചത്. ഇത് ഫലം കാണുകയും ചെയ്തു. സംഘര്‍ഷം ഇന്നലെ മുതലേ തുടങ്ങിയിരുന്നു. അത് വോട്ടെടുപ്പ് ദിനത്തിലും തുടരുകയായിരുന്നു.
ബിജെപി വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ അടക്കം ശ്രമം നടത്തിയെന്നാണ് പ്രതിപക്ഷ കക്ഷികല്‍ ആരോപിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് അക്രമം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെന്നും ഇസി പറഞ്ഞു.
അതേസമയം വോട്ടെടുപ്പ് കൂടിയത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ബിജെപിക്ക് തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കഴിഞ്ഞ തവണ 36 സീറ്റാണ് ബിജെപി നേടിയത്. ഇത്തവണ അവര്‍ക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്.
എന്നാല്‍ പ്രതിപക്ഷത്തിന് അത് മുതലെടുക്കാനാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ തൂക്കുസഭയാണെങ്കില്‍ തിപ്ര മോത്തയുടെ നിലപാട് നിര്‍ണായകമാകും.
അമിത് ഷായും, രാഹുല്‍ ഗാന്ധിയും, സീതാറാം യെച്ചൂരിയുമെല്ലാം തന്നോട് സംസാരിച്ചുവെന്ന് തിപ്രമോത് അധ്യക്ഷന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications