Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സഖ്യം ജയിച്ചാല്‍ സിപിഎം നേതാവ് മുഖ്യമന്ത്രിയാകും; ത്രിപുരയില്‍ പോര് ശക്തം

ഫെബ്രുവരി 16നാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ്‌

c

അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കോണ്‍ഗ്രസിന്റെ വന്‍ പ്രഖ്യാപനം. പ്രതിപക്ഷ സഖ്യം ജയിച്ചാല്‍ സിപിഎം നേതാവ് മുഖ്യമന്ത്രിയാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ വ്യക്തമാക്കി. ആദിവാസി വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന സിപിഎം നേതാവാകും ത്രിപുരയുടെ അടുത്ത മുഖ്യമന്ത്രി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത്തവണ ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഏറെകാലം സിപിഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബിജെപി അട്ടിമറി ജയം നേടിയത്. പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു വിജയം. ഈ സാഹചര്യത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആശങ്കയിലാണ്. തുടര്‍ന്നാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം തയ്യാറായത്. ഫെബ്രുവരി 16നാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് ജനങ്ങള്‍ വോട്ട് ചെയ്താല്‍ ത്രിപുരയുടെ മകന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് അജയ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം ഉദ്ദേശിച്ച സിപിഎം നേതാവിന്റെ പേര് സൂചിപ്പിച്ചില്ല. ഉനാകോട്ടി ജില്ലയിലെ കൈലാഷഹറില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അജയ് കുമാര്‍.

ആദിവാസി വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന സിപിഎം നേതാവാണ് ജിതേന്ദ്ര ചൗധരി. മുഖ്യമന്ത്രിയാകാന്‍ സാധ്യത ഇദ്ദേഹമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം കഴഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും ഉന്നയിച്ചിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി അദ്ദേഹം. എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നാണ് യെച്ചൂരി മറുപടി നല്‍കിയത്.

അഞ്ച് സീറ്റില്‍ പോലും ബിജെപി ജയിക്കാന്‍ സാധ്യതയില്ല എന്നാണ് അജയ് കുമാര്‍ പറയുന്നത്. പോളിങ് ദിനത്തില്‍ ബൂത്തുകളിലെ തല്‍സമയ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മല്‍സരിക്കുന്നില്ല. നാല് തവണ ത്രിപുരയുടെ മുഖ്യമന്ത്രിയായ നേതാവാണ് അദ്ദേഹം. യുവ നേതാക്കള്‍ക്ക് ഇത്തവണ സിപിഎം അവസരം നല്‍കിയിട്ടുണ്ട്. കൈലാഷ്ഹറിലെ റാലിയില്‍ മണിക് സര്‍ക്കാരും പങ്കെടുത്തു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കാര്‍ന്നുതിന്നുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+