ഇത് നടന്നിരുന്നെങ്കില്‍ ത്രിപുര സിപിഎം-കോണ്‍ഗ്രസ് സഖ്യം ഭരിച്ചേനെ... ബിജെപി രക്ഷപ്പെട്ടത് തലനാരിഴക്ക്

സിപിഎമ്മും കോണ്‍ഗ്രസും സംയുക്തമായാണ് ത്രിപുരയില്‍ മത്സരിച്ചത്. ടിപ്ര മോത കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ത്രിപുര ഇത്തവണ സാക്ഷ്യം വഹിച്ചത്.

TRIPURA

അഗര്‍ത്തല: ത്രിപുരയില്‍ 33 സീറ്റുമായി ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറാന്‍ പോകുകയാണ്. ഭരണ തുടര്‍ച്ച ലഭിച്ചെങ്കിലും സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമാണ് നിലനിന്നത് എന്നാണ് വോട്ടുകളുടെ വിശകലനത്തില്‍ നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, പ്രദ്യോത് ദേബ്ബര്‍മയുടെ ടിപ്ര മോത പാര്‍ട്ടി മൂന്നാം കക്ഷി എന്ന നിലയില്‍ ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യുമായിരുന്നു..!!

ബി ജെ പി - ഐ പി എഫ് ടി സഖ്യത്തിന് 33 സീറ്റാണ് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ടിപ്ര മോത 42 സീറ്റില്‍ ആണ് മത്സരിച്ചത്. ഇതില്‍ 13 സീറ്റിലും ടിപ്ര മോതക്ക് വിജയിക്കാനായി. പരാജയപ്പെട്ട 29 സീറ്റില്‍ 26 ലും ബി ജെ പിയാണ് ടിപ്ര മോതയെ പരാജയപ്പെടുത്തിയത്. മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തിനോടും തോറ്റു.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു

അതായത് ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു എന്ന് വ്യക്തം. ഇടത് - കോണ്‍ഗ്രസ് സഖ്യത്തെ രണ്ടാം സ്ഥാനത്താക്കി ബി ജെ പി ജയിച്ച പല മണ്ഡലങ്ങളിലും ടിപ്ര മോതക്ക് ലഭിച്ച വോട്ട് ബി ജെ പിയുടെ ഭൂരിപക്ഷത്തേക്കാള്‍ എത്രയോ കൂടുതലാണ്. അതായത് ടിപ്ര മോത പാര്‍ട്ടി ഇല്ലായിരുന്നെങ്കിലോ അല്ലെങ്കില്‍ ടിപ്ര മോത, സി പി എം - കോണ്‍ഗ്രസ് സഖ്യം സാധ്യമാകുകയോ ചെയ്തിരുന്നെങ്കില്‍ ത്രിപുര ഫലം മറ്റൊന്നായേനെ എന്ന് സാരം.

ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ടിപ്ര മോതക്ക്

ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ടിപ്ര മോതക്ക്

ബി ജെ പി ജയിച്ച 18 സീറ്റില്‍ ഇടത് - കോണ്‍ഗ്രസ് സഖ്യമാണ് രണ്ടാമത് എത്തിയത്. ഇവിടെ ബി ജെ പിക്ക് നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ടിപ്ര മോതക്ക് ലഭിച്ചിട്ടുണ്ട്. അതായത് ബി ജെ പിയുടെ സീറ്റ് നില വെറും 14 സീറ്റിലേക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നു എന്നര്‍ത്ഥം. വിശാല പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നെങ്കില്‍ ത്രിപുര ബി ജെ പിക്ക് നഷ്ടമായേനെ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ടിപ്ര മോതയുമായി വെറുതെയെങ്കിലും ധാരണ ഉണ്ടായിരുന്നെങ്കില്‍

ടിപ്ര മോതയുമായി വെറുതെയെങ്കിലും ധാരണ ഉണ്ടായിരുന്നെങ്കില്‍

ടിപ്ര മോത ഉന്നയിക്കുന്ന പ്രത്യേക ടിപ്രാലാന്‍് എന്ന ആവശ്യവും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായെങ്കിലും ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും അംഗീകരിക്കാമായിരുന്നു. കേവലം ധാരണ പോലും അത് സംബന്ധിച്ച് വന്നിരുന്നെങ്കില്‍ ടിപ്ര മോത സഖ്യത്തിന് തയ്യാറാകുമായിരുന്നു. അതിനാല്‍ തന്നെ 2024 ല്‍ പോലും പ്രതിപക്ഷ ഐക്യത്തിന് ശുഭസൂചകമായ ഫലമാണ് ത്രിപുര നല്‍കുന്നത്.

ടിപ്ര മോത സ്ഥാനാര്‍ത്ഥി നേടിയത് 8,500-ലധികം വോട്ടുകള്‍

ടിപ്ര മോത സ്ഥാനാര്‍ത്ഥി നേടിയത് 8,500-ലധികം വോട്ടുകള്‍

ബി ജെ പിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി ഇത്തവണ നേടിയ ഏക സീറ്റ് ജോലൈബാരി ആണ്. ഇവിടെ ഏകദേശം 500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് ഇടത്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥിയെ ഐ പി എഫ് ടി പരാജയപ്പെടുത്തുന്നത്. ഈ മണ്ഡലത്തില്‍ ടിപ്ര മോത സ്ഥാനാര്‍ത്ഥി നേടിയത് 8,500-ലധികം വോട്ടുകള്‍ ആണ്. സമാനമായി ചന്ദിപൂര്‍ സീറ്റില്‍ ഇടതു-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ ബി ജെ പിയുടെ ഭൂരിപക്ഷം 577 ആണ്.

ടിപ്ര മോത മാത്രമല്ല കുറ്റക്കാര്‍

ടിപ്ര മോത മാത്രമല്ല കുറ്റക്കാര്‍

ഇവിടെ ടിപ്ര മോതയുടെ സ്ഥാനാര്‍ത്ഥിക്ക് 5000 ത്തില്‍ അധികം വോട്ട് നേടി. ധന്‍പൂര്‍, മനു, ബാഗ്ബസ്സ, കമലാസാഗര്‍, ബിഷാല്‍ഗഡ്, കക്രബാന്‍-സല്‍ഗഢ്, രാജ്‌നഗര്‍ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ കോണ്‍ഗ്രസ്-ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായ ബി ജെ പിയുടെ വിജയ മാര്‍ജിനേക്കാള്‍ കൂടുതലാണ് ടിപ്ര മോത സമാഹരിച്ച വോട്ടുകള്‍. അതേസമയം ടിപ്ര മോത മാത്രമാണ് വോട്ട് ഭിന്നിപ്പിച്ച് ബി ജെ പിയെ ജയിപ്പിച്ചത് എന്നതില്‍ അര്‍ത്ഥമില്ല.

സിപിഎം-കോണ്‍ഗ്രസ് സഖ്യവും വോട്ട് ഭിന്നിച്ചു

സിപിഎം-കോണ്‍ഗ്രസ് സഖ്യവും വോട്ട് ഭിന്നിച്ചു

ടിപ്ര മോത സ്ഥാനാര്‍ത്ഥികള്‍ രണ്ടാമത് എത്തിയ മണ്ഡലങ്ങളിലും ഇതേ അവസ്ഥയാണ്. ഇവിടെ ബി ജെ പിയുടെ വിജയ മാര്‍ജിനേക്കാള്‍ കൂടുതല്‍ വോട്ട് സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന ദേബര്‍മ്മ 2019 ലാണ് ടിപ്ര മോത രൂപീകരിച്ചത്. സംസ്ഥാനത്തെ 20 ഓളം ഗോത്ര സ്വാധീന സീറ്റില്‍ ടിപ്ര മോതക്ക് ഗണ്യമായ സ്വാധീനമുണ്ട്.

ജില്ലാ കൗണ്‍സില്‍ ടിപ്ര മോതയാണ് ഭരിക്കുന്നത്

ജില്ലാ കൗണ്‍സില്‍ ടിപ്ര മോതയാണ് ഭരിക്കുന്നത്

കൂടാതെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ടിപ്ര മോത മികച്ച പ്രകടനം നടത്തിയിരുന്നു. അതിനാല്‍ അവരെ വില കുറച്ച് കണ്ടതാണ് സി പി എമ്മിനും കോണ്‍ഗ്രസിനും പറ്റിയ അബദ്ധം. ഒരു ജില്ലാ കൗണ്‍സില്‍ ടിപ്ര മോതയാണ് ഭരിക്കുന്നത്. അതിനാല്‍ അവര്‍ക്ക് അവരുടേതായ വോട്ട് അടിത്തറയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+