കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വര്‍ഗീയപാര്‍ട്ടി; സിപിഎം പാഠപുസ്തകം

Google Oneindia Malayalam News

അഗര്‍ത്തല: സി പി എം ഭരിക്കുന്ന ത്രിപുരയിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ബി ജെ പി വര്‍ഗീയ പാര്‍ട്ടി. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ ബി ജെ പിയെ സി പി എം സര്‍ക്കാര്‍ വര്‍ഗീയ പാര്‍ട്ടികളായി അച്ചടിച്ച് കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

ബി ജെ പിയില്‍ നിന്നും തങ്ങള്‍ക്ക് ഇത് സംബന്ധിച്ച പരാതി ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അശുതോഷ് ജിന്ദാല്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും.

bjp

ഒമ്പതാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ ഇന്ത്യയിലെ പാര്‍ട്ടി സിസ്റ്റം എന്ന പാഠത്തിലാണ് ഗുരുതരമായ ഈ ആരോപണം കടന്നുകൂടിയിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടികളുടെ നിലനില്‍പാണ് ഇന്ത്യന്‍ പാര്‍ട്ടി വ്യവസ്ഥയുടെ ഒരു പ്രത്യേകത. മുസ്ലിം ലീഗ്, ശിവസേന, ഹിന്ദു മഹാസഭ, ബി ജെ പി തുടങ്ങിയവയാണ് ഇത്തരം പാര്‍ട്ടികള്‍.

ബി ജെ പി മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടിയല്ല എങ്കിലും വര്‍ഗീയ രാഷ്ട്രീയത്തിലൂടെ ഭരണത്തിലെത്തുന്നതില്‍ വിജയിച്ച പാര്‍ട്ടിയാണ്. താഴെ പറയുന്ന പട്ടികയില്‍ വര്‍ഗിയ പാര്‍ട്ടി ഏത് എന്നൊരു ചോദ്യവും ഈ പുസ്‌കത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ടത്രേ. ഉത്തരങ്ങള്‍ ഇവയാണ്. കോണ്‍ഗ്രസ്, ബി എസ് പി, സി പി എം, ബി ജെ പി. സംഭവത്തില്‍ അടിയന്തിര നടപടി വേണം എന്നാണ് ബി ജെ പിയുടെ ആവശ്യം.

English summary
Left Front-ruled Tripura School books says BJP communal, EC begins probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X