സത്യം ജയിക്കും, കപില്‍ മിശ്രയുടെ അഴിമതി ആരോപണത്തിന് എതിരെ കെജ് രിവാള്‍

  • By: നൈനിക
Subscribe to Oneindia Malayalam

ദില്ലി: മന്ത്രി സത്യേന്ദ്ര ജെയിനില്‍ നിന്ന് അഴിമതി നടത്തിയതിന് പ്രതിഫലമായി രണ്ടു കോടി രൂപ വാങ്ങിയെടുത്തുവെന്ന കപില്‍ മിശ്രയുടെ ആരോപണത്തിനെതിരെ കെജ് രിവാള്‍ പ്രതികരിച്ചു.

സത്യം ജയിക്കുമെന്ന് കെജ് രിവാള്‍. ദില്ലിയില്‍ നിയമസഭ സമ്മേളനം കൂടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ് രിവാള്‍. എഎപി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ വിഭാഗം യോഗം ചേരുന്നതിന് മുമ്പ് പാര്‍ട്ടിയെയും ദില്ലി മുഖ്യമന്ത്രിയ്‌ക്കെതിരെയും ആഞ്ഞടിച്ചത്.

kejriwal-09

മന്ത്രിമാര്‍ നടത്തിയ ക്രമക്കേടുകള്‍ പുറത്ത് വിടുമെന്ന് കപില്‍ മിശ്ര പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടത് ആരാണെന്ന് ജനം പറയട്ടെ എന്നും കപില്‍ മിശ്ര പറഞ്ഞു.

അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സഹോദരന് വേണ്ടി 50 കോടി വിലമതിക്കുന്ന ഏഴു ഏക്കര്‍ ഫാം ഹൗസ് അഴിമതിയെ കുറിച്ചും കപില്‍ മിശ്ര വെളിപ്പെടുത്തിയിരുന്നു.

English summary
Truth will win, says Arvind Kejriwal on Kapil Mishra row.
Please Wait while comments are loading...