ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ മാറ്റം, ടിഎസ് സിംഗ് ദേവ് ഉപമുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വമ്പന്‍ മാറ്റവുമായി കോണ്‍ഗ്രസ്. ടിഎസ് സിംഗ് ദേവിനെ മുഖ്യമന്ത്രിയായി നിയമിച്ചിരിക്കുകയാണ്. ഇത്രയും കാലം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ട് അപ്രതീക്ഷിതമായിരുന്നു ഈ പ്രഖ്യാപനം. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നുവെന്ന് സിംഗ് ദേവ് പരസ്യമായി പറഞ്ഞിരുന്നു.
ഇതുപ്രകാരം തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന നിലപാടിലായിരുന്നു സിംഗ് ദേവ്. ഹൈക്കമാന്‍ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അദ്ദേഹം സമ്മര്‍ദ ശ്രമങ്ങളും നടത്തിയിരുന്നു. പക്ഷേ മുഖ്യമന്ത്രി സ്ഥാനം മാത്രം അദ്ദേഹത്തിന് ലഭിച്ചില്ല.അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനുനയ നീക്കമായിട്ടാണ് സിംഗ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കിയത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം എന്ന ഫോര്‍മുല രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.

എന്നാല്‍ ഉണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു സിംഗ് ദേവ്. സംസ്ഥാനത്ത് മഹാരാജാവ് എന്ന് അറിയപ്പെടുന്ന സിംഗ് ദേവിന് ശക്തമായ സ്വാധീനം ഛത്തീസ്ഗഡിലുണ്ട്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ തവണത്തെ വിജയത്തിന് പ്രധാന കാരണവും സിംഗ് ദേവും, ബാഗലും ഒരുമിച്ച് നിന്നതായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഉപമുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു ഓപ്ഷനും കോണ്‍ഗ്രസിന് മുന്നില്‍ ഇല്ലായിരുന്നു.
നേരത്തെ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാതിരുന്ന ഭൂപേഷ് ബാഗലിനെതിരെ സിംഗ് ദേവ് വിമത നീക്കവും ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയിലാണ് സിംഗ് ദേവിനെ അനുനയിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന് മുമ്പേ തന്നെ സിംഗ് ദേവുമായുള്ള സൗഹൃദത്തിന് ഭൂപേഷ് ബാഗല് ശ്രമിച്ചിരുന്നു.
വിദേശ സന്ദര്‍ശനം നടത്തിയ സിംഗ് ദേവിന്റെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു ബാഗല്. പതിവില്ലാത്ത തരത്തില്‍ ബാഗല് സൗഹൃദത്തിന് ശ്രമിച്ചത് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണെന്ന് സൂചനയുണ്ട്. ഛത്തീസ്ഗഡില്‍ ഇരുവരും ഒന്നിച്ച് നിന്നാല്‍ അധികാരം പിടിക്കാന്‍ സാധിക്കുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. സംസ്ഥാനത്ത് പ്രമുഖ നേതാക്കളൊന്നും നിലവില്‍ ബിജെപിക്കില്ല.
രമണ്‍ സിംഗ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതെല്ലാം ബിജെപിയുടെ തിരിച്ചുവരവ് ഇല്ലാതാക്കുന്നതാണ്. അതേസമയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. രാജസ്ഥാനിലെ പ്രശ്നങ്ങളാണ് അടുത്തത് പരിഹരിക്കുക. ഗെലോട്ട്-പൈലറ്റ് തര്‍ക്കം തീര്‍ക്കാന്‍ തിങ്കളാഴ്ച്ച രാഹുലും ഖാര്‍ഗെയും നേതാക്കളുമായി ചര്‍ച്ച നടത്തും. സച്ചിന് പൈലറ്റിന് ഛത്തീസ്ഗഡിന് സമാനമായി ഉപമുഖ്യമന്ത്രി പദം കിട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications