Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയ്ക്ക് വമ്പന്‍ തിരിച്ചടി.. മരുമകന്‍ ടിടിവി ദിനകരന്‍ അറസ്റ്റില്‍.. കളികളെല്ലാം തീരുന്നു?

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കിടക്കുന്ന വി കെ ശശികലയ്ക്ക് പിന്നാലെ മരുമകന്‍ ടി ടി വി ദിനകരനും അറസ്റ്റില്‍. പാര്‍ട്ടി ചിഹ്നമായ രണ്ടില സ്വന്തമാക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തതാണ് ശശികലയുടെ വിശ്വസ്തനായ ദിനകരനെ അകത്താക്കിയത്. ദില്ലി ക്രൈംബ്രാഞ്ച് പോലീസാണ് ദിനകരനെ അറസ്റ്റ് ചെയ്തത്.

എന്തിനാണ് അറസ്റ്റ്

എന്തിനാണ് അറസ്റ്റ്

ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ലഭിക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലാണ് ദിനകരനെ ദില്ലി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയലളിതയുടെ മരണത്തിന് പിന്നാലെ നടക്കുന്ന ആര്‍ കെ നഗര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ് ടി ടി വി ദിനകരന്‍. ശശികലയുടെ മരുമകനുമാണ്.

ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ്

ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ്

തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാന്‍ കൈക്കൂലി നല്‍കി എന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടി ദിനകരന് ദില്ലി പോലീസ് സമന്‍സ് കൈമാറിയിരുന്നു. പിന്നാലെ വിശദമായ ചോദ്യം ചെയ്യലും നടന്നു. ഇതിന് ശേഷമാണ് ദില്ലി ക്രൈംബ്രാഞ്ച് പോലീസ് ദിനകരനെ അറസ്റ്റ് ചെയ്തത്. നേരത്തെ ദിനകരന്‍ രാജ്യം വിടുന്നത് തടയാനായി ലൂക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

സഹായിയും അറസ്റ്റില്‍

സഹായിയും അറസ്റ്റില്‍

ടി ടി വി ദിനകരന്റെ സഹായിയായ മല്ലികാര്‍ജുനയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 60 കോടിയാണ് ദിനകരന്‍ കൈക്കൂലിയായി ഓഫര്‍ ചെയ്തത് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഏജന്റ് സുകേഷ് ചന്ദ്രശേഖറിനെ നേരത്തെ ഹയാത്ത് ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ ദിനകരന്റെ റോള്‍ വ്യക്തമായത്. തുടര്‍ന്നു പോലീസ് ദിനകരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കനത്ത തിരിച്ചടിയാണ്

കനത്ത തിരിച്ചടിയാണ്

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പിറകെയാണ് തമിഴ്നാട്ടില്‍ എഐഡിഎംകെയുടെ വി കെ ശശികല വിഭാഗത്തിന് മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടി വന്നത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയാണ് ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആര്‍ കെ നഗറിലെ സ്ഥാനാര്‍ഥിയായ ടി ടി വി ദിനകരന്‍.

ശശികലയ്ക്ക് തിരിച്ചടി

ശശികലയ്ക്ക് തിരിച്ചടി

ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ശശികല പക്ഷത്തിന് കനത്ത ആഘാതമാണ് ഇത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്കു നല്‍കാന്‍ വച്ചിരുന്ന 1.3 കോടി രൂപ ദിനകരനില്‍ നിന്നു പിടിച്ചെടുത്തതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ജയലളിതയുടെ മരണ ശേഷം എഐഡിഎംകെ ശശികല പക്ഷവും ഒ പനീര്‍ശെല്‍വം പക്ഷവുമായി പിളര്‍ന്നതോടെ പാര്‍ട്ടി ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു.

രണ്ടുപേര്‍ക്കും പുതിയ ചിഹ്നം

രണ്ടുപേര്‍ക്കും പുതിയ ചിഹ്നം

ഇതോടെ ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇതോടെ രണ്ടു വിഭാഗങ്ങള്‍ക്കും പുതിയ ചിഹ്നം തിരഞ്ഞെടുക്കേണ്ടിവന്നിരുന്നു. ഏപ്രില്‍ 12 നായിരുന്നു ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല പക്ഷം വ്യാപകമായി പണമൊഴുക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+