Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരല്ല, ടിവി ചര്‍ച്ചകളാണ് മലിനീകരണമുണ്ടാക്കുന്നത്. കേന്ദ്രത്തെ വിറപ്പിച്ച് സുപ്രീം കോടതി

ദില്ലി: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് ദില്ലി മലിനീകരണ വിഷയത്തില്‍ രൂക്ഷ വിമര്‍ശനം. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്ന രീതിയോട് യോജിപ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതുകൊണ്ട് യാതൊരു നേട്ടവുമില്ലെന്നായിരുന്നു കേന്ദ്രം അവകാശപ്പെട്ടത്. നേരത്തെ വര്‍ക്ക് ഫ്രം ഹോം പരിഗണിക്കാന്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനാണ് കേന്ദ്രം മറുപടി നല്‍കിയത്. കേന്ദ്രവും ദില്ലി സര്‍ക്കാരും മലിനീകരണങ്ങള്‍ നിയന്ത്രിക്കാന്‍ എടുത്ത നടപടികളെ കുറിച്ച് കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഒട്ടും തൃപ്തരായിരുന്നില്ല.

1

പുല്‍ത്തണ്ടുകള്‍ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്ന വാദത്തില്‍ താന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ടിവി ചര്‍ച്ചകളില്‍ വരുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടു. ഇതുപോലുള്ള വിമര്‍ശനങ്ങള്‍ ധാരാളമുണ്ടാവും. സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയിട്ടാണ് നാം പ്രവര്‍ത്തിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രമണ മറുപടി നല്‍കി. പുല്‍ത്തുണ്ടുകള്‍ കത്തിക്കുന്നത് രണ്ട് മാസത്തിനിടെ വലിയ തോതിലാണ് വര്‍ധിച്ചത്. അതൊരു സാമാന്യ യുക്തിയാണ്. അതൊരു ഡിയോഡറന്റ് പോലെയാണ്. അത് ഉപയോഗിക്കാത്തവര്‍ മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടിക്കുന്നു. കര്‍ഷകരെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തേണ്ടതില്ല. സംസ്ഥാനങ്ങളോട് പുല്‍ത്തണ്ടുകള്‍ കത്തിക്കരുതെന്ന് കര്‍ഷകരോട് പറയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീണ്ടും ഇക്കാര്യം തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് എന്തിനാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ചാനല്‍ ചര്‍ച്ചകളാണ് എല്ലാവരേക്കാള്‍ കൂടുതല്‍ മലിനീകരണം രാജ്യത്തുണ്ടാക്കുന്നത്. കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അവര്‍ ഉപയോഗിക്കുകയാണ്. എല്ലാവര്‍ക്കും അവരുടേതായ അജണ്ടകളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിങ്ങള്‍ ഒരു പ്രശ്‌നം ശരിക്കും ഉപയോഗിക്കുന്നു, അതില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം ആവശ്യപ്പെടുന്നു, അത് വിവാദമാക്കുന്നു, പിന്നീട് നടക്കുന്നത് വെറും പരസ്പരമുള്ള ആരോപണങ്ങല്‍ മാത്രമാണെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ടിവി ചര്‍ച്ചകള്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല. എന്താണ് പ്രശ്‌നം എന്ന് പോലും അവര്‍ക്കറിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തകരായ ആദിത്യ ദുബെയും നിയമ വിദ്യാര്‍ത്ഥിയായ അമാന്‍ ബന്‍കയുമാണ് സുപ്രീം കോടതിയില്‍ മലിനീകരണ വിഷയത്തില്‍ ഹര്‍ജി നല്‍കിയത്. പുല്‍ത്തണ്ടുകള്‍ മാറ്റാനുള്ള മെഷീനുകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. കര്‍ഷകര്‍ കൃഷി ഭൂമിയിലെ പുല്‍ത്തണ്ടുകള്‍ കരിയിച്ച് കളയാനായി തീയിടുമ്പോഴാണ് പരിസര മലിനീകരണം ഉണ്ടാവുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് വളരെ കുറഞ്ഞ ശതമാനമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ദില്ലിയില്‍ പത്ത് ദിവസത്തോളം പടക്കം പൊട്ടിച്ചതാണ് പ്രധാന വിഷയമായി കാണുന്നത്. നേരത്തെ പടക്കത്തിനുള്ള നിരോധനം ബിജെപി രാഷ്ട്രീയ വിഷയമാക്കി മാറ്റിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+