ആര്യന് ഖാന് ലഹരി കേസില്‍ വീണ്ടും ട്വിസ്റ്റ്; എല്ലാ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത്, വമ്പന്‍ വെളിപ്പെടുത്തല്‍
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായ ലഹരിക്കടത്ത് കേസില്‍ വമ്പന്‍ ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലാണ് സാക്ഷി വിജയ് പഗാരെ നടത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ക്രൂയിസ് കപ്പലില്‍ നടന്ന റെയ്ഡ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം മൊഴി നല്കി. പണം സമ്പാദിക്കുന്നതിന് വേണ്ടി ഷാരൂഖിന്റെ മകന് ആര്യനെ കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് ഇപ്പോള്‍ വിജയ് പഗാരെ പറയുന്നത്.
തനിക്ക് നല്‍കാനുള്ള പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനില്‍ പാട്ടീലിനൊപ്പം താമസിച്ചുവരികയായിരുന്നുവെന്നും അതിനാല്‍, ആര്യന് ഖാനെ കൊള്ളയടിക്കുന്നതിനും ഫ്രെയിമുചെയ്യുന്നതിനും ഇത് സാക്ഷിയായിട്ടുണ്ടെന്നും വിജയ് പഗാരെ അവകാശപ്പെട്ടു. തനിക്ക് നല്‍കാനുള്ള പണം തിരിച്ചുപിടിക്കാന്‍ വേണ്ടി കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനില്‍ പാട്ടീലിനൊപ്പമാണ് താമസിക്കുന്നതെന്ന് വിജയ് പഗാരെ അവകാശപ്പെട്ടു. ആ സമയത്താണ് കേസിനെ കുറിച്ചും ആര്യന് ഖാനെ കുടുക്കാനുള്ള പദ്ധതിയെ കുറിച്ച് അറിയുന്നതെന്ന് വിജയ് പറയുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ സുനില്‍ പാട്ടീലിനെതിരെ ആരോപണവപമായി മഹാരാഷ്ട്ര ബിജെപി നേതാവ് മോഹിത് കാംബോജ് രംഗത്തെത്തിയിരുന്നു. സുനില്‍ പാട്ടീലിന് എന്‍സിപി നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ഇയാള്‍ ആരോപിച്ചത്. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍ണമായ ശ്രമങ്ങള്‍ കേസിലുണ്ടെന്നാണ് മോഹുക് കാംബോജ് പറയുന്നത്. കൂടാതെ കേസില്‍ ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ കൂടെ വന്നതോടെ നിര്‍ണായകമായ വഴിത്തിരിവിലേക്ക് കടക്കുകയാണ്.

എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒക്ടോബര്‍ 27 ന് രൂപീകരിച്ച മുംബൈ പോലീസ് എസ്ഐടിക്ക് നല്കിയ മൊഴിയില്‍ സാക്ഷി വിജയ് പഗാരെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സുനില്‍ പാട്ടീലില്‍ നിന്ന് ഒരു നിശ്ചിത തുക തിരിച്ചുപിടിക്കേണ്ടതിനാല് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ക്കൊപ്പമായിരുന്നു വിജയ് താമസം. മഹാരാഷ്ട്ര ബിജെപി നേതാവ് മോഹിത് കാംബോജ് പറയുന്നതനുസരിച്ച് സുനില്‍ പാട്ടീല്‍ എന്‍സിപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. കേസില്‍ പണം തട്ടാനുള്ള ശ്രമം നടന്നെന്ന ആരോപണത്തില്‍ ഇയാളുചെ പേരും ഉയര്‍ന്നിരുന്നു.
സുനില്‍ പാട്ടീലിനു നല്‍കാനുള്ള പണം തിരികെ നല്‍കാനാണ് താന്‍ സുനില്‍ പാട്ടീലിനൊപ്പം താമസിക്കുന്നതെന്ന് ധൂലെയിലെ സ്വദേശിയായ സാക്ഷി വിജയ് പഗാരെ പറയുന്നു. 2018ല്‍ ചില ജോലികള്‍ക്കായി ഞാന്‍ അദ്ദേഹത്തിന് പണം നല്‍കിയിരുന്നു. എന്നാല്‍ അയാള്‍ ആ ജോലി ചെയ്തില്ല, എന്റെ പണം തിരികെ നല്കിയുമില്ല. അതിനാല്‍, അവന് പോകുന്നിടത്തെല്ലാം ഞാന്‍ അവനെ പിന്തുടരുകയായിരുന്നു. അഹമ്മദാബാദിലും സൂറത്തിലും മുംബൈയിലെ ലളിത് ഹോട്ടലിലും ഫോര്‍ച്യൂണ്‍ ഹോട്ടലിലും ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെന്ന് വിജയ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
അതേസമയം, കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥന് സമൂര്‍ വാങ്കടയെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. കേസിന്റെ അന്വേഷണം നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ മുംബൈ സോണില്‍ നിന്ന് ഏജന്‍സിയുടെ കേന്ദ്ര സംഘത്തിന് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. സമീര്‍ വാങ്കടെ കൈക്കൂലി ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന.
സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ സമീര്‍ വാങ്കഡെയ്ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ആറ് കേസുകള്‍ മുംബൈ സോണില്‍ നിന്ന് ഡല്‍ഹിയിലെ എന്‍സിബിയുടെ ആസ്ഥാനത്തേക്ക് മാറ്റിയപ്പോള്‍, സമീര്‍ വാങ്കഡെ എന്‍സിബിയുടെ മുംബൈ യൂണിറ്റിന്റെ സോണല്‍ ഡയറക്ടറായി തുടരും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications