കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു, ദുരിതാശ്വാസനിധിയിലേക്ക് ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ടു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മോദിയുടെ വെബ്‌സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് ഇന്ന് പുലര്‍ച്ചയോടെ ഹാക്ക് ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പേരില്‍ ബിറ്റ്‌കോയിന്‍ വഴി ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റ് സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
മോദിക്ക് മുട്ടന്‍ പണി നല്‍കി ഹാക്കര്‍മാര്‍ | Oneindia Malayalam
twitter

കൊവിഡ് പ്രതിരോധത്തിനായുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് സംഭാവന ചെയ്യാനാണ് സന്ദേശത്തില്‍ പറഞ്ഞത്. ഈ സ്ഥിതി ഞങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഈ സമയത്ത് മറ്റ് ഏതെങ്കിലും അക്കൗണ്ടുകളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ട്വിറ്റര്‍ ഇമെയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മോദിയുടെ വ്യക്തഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്ത ട്വിറ്റര്‍ അക്കൗണ്ടാണിത്. ഇതില്‍ ഏകദേശം 25 ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അമേരിക്കയിലെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, സ്പെയ്സ് എക്സ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, അമസോണ്‍ മേധാവി ജെഫ് ബെസോസ്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോ ബെഡന്‍ എന്നിവരുടെ അക്കൗണ്ടുകളാണ് അന്ന് ഹാക്ക് ചെയ്തിരിക്കുന്നത്.

ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ ആവശ്യപ്പെട്ടാണ് ഇവരുടെ ആക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് എഫ്ബിഐ അന്വേഷണം ആരംഭിച്ചിരുന്നു. സമീപകാല ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഹാക്കിങ്ങാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇവരില്‍ ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ അക്കൗണ്ട് മൂന്നതവണ ഹാക്ക് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏതാനും മിനുറ്റുകള്‍ മാത്രമാണ് ഹാക്കിംഗ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യമെന്ന് റിപ്പോർട്ട്! കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യമെന്ന് റിപ്പോർട്ട്!

മയക്കുമരുന്നിനെതിരെ പോരാട്ടം കടുപ്പിപ്പ് കർണ്ണാടക: ജനുവരിക്ക് ശേഷം സംസ്ഥാനത്ത് 1,438 കേസുകൾമയക്കുമരുന്നിനെതിരെ പോരാട്ടം കടുപ്പിപ്പ് കർണ്ണാടക: ജനുവരിക്ക് ശേഷം സംസ്ഥാനത്ത് 1,438 കേസുകൾ

സർക്കാർ ജീവനക്കാർക്ക് വേണ്ടി കേന്ദ്രത്തിന്റെ മിഷൻ കർമ്മയോഗി, ഭാവിയിലേക്കെന്ന് പ്രധാനമന്ത്രിസർക്കാർ ജീവനക്കാർക്ക് വേണ്ടി കേന്ദ്രത്തിന്റെ മിഷൻ കർമ്മയോഗി, ഭാവിയിലേക്കെന്ന് പ്രധാനമന്ത്രി

English summary
Twitter Has Confirmed Prime Minister Narendra Modi’s personal website was hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X