കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ചിത്രം നീക്കം ചെയ്ത് ട്വിറ്റര്‍, കോപ്പിറൈറ്റ് ലംഘനം, ഒടുവില്‍ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. ബിജെപി നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഇത്. ട്വിറ്ററിന്റെ ആഗോള കോപ്പിറൈറ്റ് നയങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ബ്ലോക്ക് ചെയ്തത്. എന്നാല്‍ വൈകാതെ തന്നെ ട്വിറ്റര്‍ കാര്യമെന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇത് ട്വീറ്റിന് സംഭവിച്ച ഗുരുതരമായ പിഴവാണെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. ഞങ്ങളുടെ ഭാഗത്ത് നിന്ന് വന്ന ചില വീഴ്ച്ചകള്‍ കാരണം അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്കായി പോയെന്നും, എന്നാല്‍ ഇപ്പോഴത് പരിഹരിച്ചെന്നും, പൂര്‍ണമായും അത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി.

1

കഴിഞ്ഞ ദിവസം അമിത് ഷായുടെ ട്വിറ്ററിലെ ഡിസ്‌പ്ലേ ചിത്രം നീക്കം ചെയ്തിരുന്നു. കോപ്പിറൈറ്റ് അവകാശമുള്ള ഒരാള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. അമിത് ഷായ്ക്ക് 23.6 മില്യണ്‍ ഫോളോവേഴ്‌സ് ട്വിറ്ററിലുണ്ട്. അമിത് ഷായുടെ ഫോട്ടോയില്‍ കഴിഞ്ഞ ദിവസം ക്ലിക്ക് ചെയ്താല്‍ മീഡിയ നോട്ട് ഡിസ്‌പ്ലേഡ് എന്നായിരുന്നു കാണാന്‍ കഴിഞ്ഞിരുന്നത്. കോപ്പിറൈറ്റ് വിഷയവുമായി ബന്ധപ്പെട്ട് ആ ചിത്രം നീക്കം ചെയ്തിരുന്നുവെന്നും ആ സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ചിത്രം പിന്നീട് ട്വീറ്റര്‍ പുനസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു.

ചിത്രം ആരുടേതാണ് എന്നതല്ല പ്രസക്തം, അത് എടുത്തയാള്‍ക്കാണ് കോപ്പിറൈറ്റ് പ്രകാരം അവകാശമുണ്ടായിരിക്കുക എന്ന് ട്വിറ്റര്‍ കോപ്പിറൈറ്റ് നിയമം പറയുന്നു. അതായത് അമിത് ഷായ്ക്ക് അദ്ദേഹത്തിന്റെ തന്നെ ചിത്രം ഉപയോഗിക്കാനാവില്ല. പകരം അതെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് മാത്രമാണ് ആ ചിത്രം എന്ത് ചെയ്യാനുമുള്ള അനുമതിയുണ്ടാവുക. എന്നാല്‍ എന്താണ് കാര്യമെന്നോ, ആരാണ് പരാതിപ്പെട്ടതെന്നോ ഉള്ള വിവരങ്ങള്‍ ട്വിറ്റര്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ ട്വിറ്ററിന് കേന്ദ്ര ഇര്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നേടിട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ ചിത്രം നീക്കം ചെയ്തത്.

നേരത്തെ ലഡാക്കിലെ ലേ പ്രദേശത്തെ ജമ്മു കശ്മീരിന്റെ ഭാഗമായിട്ടാണ് ട്വിറ്റര്‍ കാണിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. നിയമനടപടിയെടുക്കാതിരിക്കാന്‍ വിശദീകരണമുണ്ടെങ്കില്‍ അറിയിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ട്വിറ്റര്‍ ഇതുവരെ മാപ്പ് കറക്ട് ചെയ്തിട്ടില്ലെന്നും, ഇപ്പോഴും പഴയ ഭൂപട പ്രകാരം അത് ജമ്മു കശ്മീരിന്റെ ഭാഗമാണെന്നും ട്വിറ്റര്‍ വിശദീകരിക്കണം നല്‍കിയിട്ടുണ്ട്. മുമ്പ് ലേ ചൈനയുടെ ഭാഗമാണെന്ന് ട്വിറ്ററില്‍ കാണിച്ചിരുന്നു. ഇതിനെതിരെ ഐടി മന്ത്രാലയം ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു. ട്വിറ്റര്‍ സിഇഒ ഡോര്‍സിക്ക് കത്തും അയച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ ട്വിറ്റര്‍ ഇത് തിരുത്തി.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

English summary
twitter removes amit shah's profile pic and admitt's its a mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X