കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ തെറ്റായ ഭൂപടം പിന്‍വലിച്ച് ട്വിറ്റര്‍, കേന്ദ്രത്തിന്റെ നടപടി ഭയന്നുള്ള നീക്കം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കിയതില്‍ വിവാദം കടുക്കുന്നതിനിടെ അത് നീക്കം ചെയ്ത് ട്വിറ്റര്‍. നേരത്തെ ട്വിറ്റര്‍ പേജില്‍ നല്‍കിയ ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇല്ലായിരുന്നു. പ്രത്യേക രാജ്യമായിട്ടായിരുന്നു ഇവയെ കാണിച്ചിരുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കേന്ദ്ര ഐടി മന്ത്രാലയം ഈ വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്റര്‍ തെറ്റായ ഭൂപടം പിന്‍വലിക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്.

1

കേന്ദ്രം ട്വിറ്ററുമായി കൊമ്പുകോര്‍ത്തിരിക്കുന്ന സമയത്താണ് വിവാദമായ ഈ നടപടി ട്വിറ്ററില്‍ നിന്നുണ്ടായിരിക്കുന്നത്. കടുത്ത നടപടി തന്നെ ഈ വിഷയത്തില്‍ ട്വിറ്ററിനെതിരെ എടുക്കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. നേരത്തെ ട്വിറ്റിന്റെ ഗ്രീവന്‍സ് ഓഫീസര്‍ സ്ഥാനമൊഴിഞ്ഞതും പകരം വിദേശിയെ ആ സ്ഥാനത്ത് കൊണ്ടുവന്നതുമെല്ലാം കേന്ദ്രത്തെ ചൊടിപ്പിച്ച വിഷയങ്ങളായിരുന്നു. ഐടി നിയമം നടപ്പാക്കാന്‍ ട്വിറ്റര്‍ മടിക്കുന്നത് ്ടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രത്തെ പ്രകോപിപ്പിച്ചിരുന്നു.

നേരത്തെ കേന്ദ്ര ഐടി മന്ത്രിയുടെ അക്കൗണ്ട് തന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ പൂട്ടിയിരുന്നു. അതേസമയം ഭൂപടത്തിന്റെ വിഷയത്തില്‍ തെറ്റുപ്പറ്റിയതായി ട്വിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴവ് പരിശോധിക്കുമെന്നും ട്വിറ്റര്‍ പറഞ്ഞു. ട്വിറ്റര്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ലേ ചൈനയുടെ ഭാഗമായിട്ടായിരുന്നു കാണിച്ചത്. ഇതും വലിയ വിവാദമായിരുന്നു. അതേസമയം ഇന്ത്യയുടെ പുതിയ ഐടി നിയമം നടപ്പാക്കാമെന്ന് ട്വിറ്റര്‍ പറയുന്നുണ്ടെങ്കിലും പൂര്‍ണമായും അത് നടപ്പാക്കുന്നത് ഇനിയും വൈകിയേക്കും.

Recommended Video

cmsvideo
What is delimitation and why it is so crucial and controversial in J&K | Oneindia Malayalam

തങ്ങളുടെ സ്വകാര്യതാ നയത്തിന്റെ ലംഘനമാണ് നിയമമെന്ന് ട്വിറ്റര്‍ പറയുന്നു. അതേസമയം ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ട്വിറ്ററുമായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ യുഎസ്സിന്റെ ഇടപെടല്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

English summary
twitter removes india's distorted map, that shows kashmir and ladakh as seperate country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X