കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് ട്വിറ്ററില്‍ മാരക ട്രോളുകള്‍.. രാജിവെക്കുമോ ദില്ലി മുഖ്യമന്ത്രി?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി ഉറപ്പാക്കുന്നതിന് വേണ്ടി ബ്രിട്ടന്‍ മോഡല്‍ ഹിതപരിശോധന നടത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റിനെ ട്രോള്‍ ചെയ്ത് ട്വിറ്റരാദികള്‍. ഹിതപരിശോധന നമുക്ക് നടത്താം, പക്ഷേ ബ്രിട്ടനില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചെയ്ത പോലെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാജിവെക്കുമോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

<strong> കെജ്രിവാളിന്റെ ഐഐടി അഡ്മിഷന്‍ കുറുക്കുവഴിയിലൂടെയോ, വിവാദം കൊഴുക്കുന്നു!</strong> കെജ്രിവാളിന്റെ ഐഐടി അഡ്മിഷന്‍ കുറുക്കുവഴിയിലൂടെയോ, വിവാദം കൊഴുക്കുന്നു!

ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിത്തരുമെന്ന് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക വകുപ്പുകളില്‍ പരിമിതമായ അധികാരങ്ങളേ ദില്ലി സര്‍ക്കാരിന് ഇപ്പോള്‍ ഉള്ളൂ. സ്വതന്ത്ര പദവിക്കായുള്ള ബില്ലുകള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകല്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഷ് ഖൈതാനും കെജ്രിവാളിന്റെ അതേ അഭിപ്രായം ട്വിറ്ററില്‍ പറഞ്ഞിരുന്നു.

kejriwal

ഇങ്ങനെ ഒരു ഹിതപരിശോധന നമ്മുടെ ഭരണഘടനയില്‍ ഇല്ലെന്നാണ് കെജ്രിവാളിനോട് ഗീതിക എന്ന ട്വിറ്റര്‍ യൂസര്‍ പറയുന്നത്. ജനങ്ങള്‍ നിങ്ങളുടെ മുഖത്ത് അഞ്ച് വിരലിന്റെ അടയാളം പതിക്കുമെന്നും ഇവര്‍ പറയുന്നു. 93 ശതമാനം പേര്‍ പറയുന്നത് നിങ്ങള്‍ രാജിവെക്കണം എന്നാണല്ലോ എപ്പോഴാണ് നിങ്ങള്‍ രാജിവെക്കുക എന്നാണ് മറ്റൊരാളുടെ ചോദ്യം. കെജ്രിവാള്‍ ട്വിറ്റര്‍ ഐ ഡി ഡിലീറ്റ് ചെയ്യുമോ എന്ന കാര്യത്തിലും ഹിതപരിശോധന വേണമെന്ന് പറയുന്നവരുമുണ്ട്.

അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരെ കെജ്രിവാളിനെ ട്രോള്‍ ചെയ്യുന്നവരുണ്ട്. ബ്രിട്ടനെ വിട്ട് അമേരിക്കയെ രക്ഷിക്കൂ എന്നാണ് ആളുകള്‍ കെജ്രിവാളിനോട് ആവശ്യപ്പെടുന്നത്. ട്രംപിനെ ചെറുത്തുനില്‍ക്കാന്‍ കെജ്രിവാളിന് മാത്രമേ കഴിയൂവത്രെ. ദില്ലിയെ ഒരു രാജ്യമാക്കി പ്രഖ്യാപിക്കാനുള്ള ഹിതപരിശോധന നടത്താന്‍ ആഹ്വാനം ചെയ്യുന്നവരുമുണ്ട്. അങ്ങനെയായാല്‍ കെജ്രിവാളിന് ആഗ്രഹിക്കുന്നത് പോലെ പ്രധാനമന്ത്രിയുമാകാം.

English summary
Delhi Chief Minister Arvind Kejriwal is facing flak for making statement that there will be a Brexit-style referendum in Delhi soon. On micro-blogging website, people are lashing out at Kejriwal for raking long pending demand of Delhi's statehood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X