കശ്മീരില്‍ ഏറ്റുമുട്ടല്‍,2 സൈനികര്‍ രക്തസാക്ഷികള്‍!!

Subscribe to Oneindia Malayalam

ശ്രീനഗര്‍: കശ്മീരിലെ തീവ്രവാദികളും സൈന്യവംു തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥനടക്കം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഷോപ്പിയാനിലെ സോയിപ്പോറ ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം സ്ഥലത്തെത്തുകയായിരുന്നു.

ഒളിച്ചിരുന്ന തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ഉടന്‍ തിരിച്ചടിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

10-1444478445-terrorism-600-24-14

കശ്മീരിലെ കുല്‍ഗാമില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇനിയും പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചൊവ്വാഴ്ചയാണ് പോലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്ന ലഷ്‌കര്‍ ഭീകരന്‍ അഹു ദുജാനയെയും കൂട്ടാളിയേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചത്. ഇതേ തുടര്‍ന്ന് കശ്മീര്‍ സംഘര്‍ഷഭരിതമായിരുന്നു.

English summary
Two Army personnel martyred in terror attack in Shopian
Please Wait while comments are loading...