സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു
മുംബൈ; മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സി ഐ എസ് എഫ് ജവാന്റെ വെടിയേറ്റ് മലയാളിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. മലയാളി ജവാനായ റനീഷ്(28), മഹാരാഷ്ട്ര മംഗാവ് സ്വദേശി എഎസ് ഐ ബാലു ഗണപതി ഷിന്‍ഡേ (58) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹരീഷ് കുമാറാണ് ആക്രമണം നടത്തിയത്. പിന്നീട് ഭാര്യ പ്രിയങ്ക കുമാരിയെയും യെയും വെടിവച്ചതിന് ഇയാള്‍ ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്ാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഭാര്യ പ്രിയങ്ക കുമാരി ഇയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഭാര്യയുമായി കലഹിച്ച ഇയാള്‍ പ്രിയ്യങ്കയ്ക്കു നേരെയും എട്ടുമാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്കു നേരെയും വെടിയുതിര്‍ക്കുകയായിരുന്നു.
ഇതേ സമയം രണ്ടു പേര്‍ക്ക് നേരെ നിറയൊഴിച്ച ശേഷം ഹെഡ് കോണ്‍ സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയാതായും രത്‌നഗിരി അഡീഷണല്‍ എസ്പി തുഷാര്‍ പാട്ടില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹരീഷിനെതിരെ കേസെടുത്തു. ഇതേ സമയം ജോലി സ്ഥലത്തെ പീഡനമാണ് ഹരീഷ് കൊല നടത്താന്‍ കാരണായതെന്ന് മറ്റു ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications