Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച സംഭവം; രാജ്യം എങ്ങോട്ട്?

കാണ്‍പൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലാണ് വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ അക്രമത്തിന് ഇരയായത്. മാതാപിതാക്കള്‍ വിവാഹത്തിന് പോയ സമയത്തായിരുന്നു അതിക്രമം. പെണ്‍കുട്ടിയുടെ വിവാഹച്ചെലവിന് കരുതിവെച്ചിരുന്ന പണവും, സ്വര്‍ണ്ണവും അക്രമികള്‍ മോഷ്ടിച്ചു.

അക്രമികളെ നേരിട്ടുകണ്ട ഇളയ സഹോദരന്‍ ഭാഗ്യം കൊണ്ട് ഓടിരക്ഷപ്പെട്ട് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി തങ്ങളെ കണ്ടതായി തിരിച്ചറിഞ്ഞ രണ്ടംഗ സംഘം വടികളും മഴുവുമായി അക്രമിച്ചെങ്കിലും അനുജന്‍ ഓടിരക്ഷപ്പെട്ടു. മുത്തശ്ശിയുടെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ വീട് പൂട്ടിയിട്ട നിലയിലാണ് അനുജന്‍ കാണുന്നത്. എന്തോ കത്തുന്ന ഗന്ധം തോന്നിയതോടെ മേല്‍ക്കൂരയില്‍ കയറി നോക്കി. കൈയില്‍ മണ്ണെണ്ണ കുപ്പിയുമായി നില്‍ക്കുന്ന അക്രമികളെ കണ്ടതോടെ കുട്ടി ബഹളം വെച്ചു.

murder

ഇതോടെ അക്രമികള്‍ കുട്ടിയുടെ നേര്‍ക്ക് തിരിഞ്ഞു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട കുട്ടി അടുത്ത് തന്നെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്ന മാതാപിതാക്കളെ വിവരം അറിയിച്ചു. വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയത്ത് ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന സോനുവും, സുനിലുമാണ് അക്രമം നടത്തിയത്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

എന്നാല്‍ സോനു, സുനില്‍ എന്നിവരാണ് മകളെ പീഡനത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊന്നതെന്ന് കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും, സ്വര്‍ണ്ണവുമാണ് മോഷ്ടിച്ചതെന്ന് പിതാവ് പറയുന്നു. മധ്യപ്രദേശില്‍ നിന്നുമുള്ള വരനുമായി ഏപ്രില്‍ മാസത്തില്‍ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+