വിമാനയാത്രയ്ക്കിടെ യുവതിയെ പിറകിലിരുന്നവര്‍ തൊട്ടുകളിച്ചു; കൈയ്യോടെ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വിമാനയാത്രയ്ക്കിടെ യുവതിയെ പിറകിലിരുന്നവര്‍ അനാവശ്യമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ പിടിയിലായി. ദില്ലിയില്‍ താമസിക്കുകയായിരുന്ന യുവതി മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ഇരുപത്തിയെട്ടുകാരിയായ യുവതിയെ പിറകിലെ സീറ്റിലിരുന്ന രണ്ട് ബിസിനസുകാരാണ് കൈക്രിയ നടത്തിയതെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു.

പ്രതികളായ അര്‍ഷാദ് അഹമ്മദും(36), ഫൈസാന്‍ ഫാറൂഖും(32) യുവതിയുടെ സീറ്റിന് പിറകിലാണ് ഇരുന്നത്. ഇവര്‍ നാസിക്കിലെ മാലേഗാവ് സ്വദേശികളാണ്. ഒരാള്‍ ആദ്യം യുവതിയെ സ്പര്‍ശിച്ചിരുന്നു. യുവതി അത് അവഗണിച്ചപ്പോള്‍ അല്‍പസമയത്തിനുശേഷം വീണ്ടും സ്പര്‍ശിക്കുകയായിരുന്നെന്ന് പറഞ്ഞു.

plane

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ വിളക്കണച്ചപ്പോള്‍ ഒരാള്‍ ശക്തിയോടെ പിടിച്ചതാണ് പരാതിക്കിടയാക്കിയത്. ലൈറ്റ് ഓണ്‍ചെയ്തശേഷം യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ യുവാക്കള്‍ സീറ്റ് മാറിയിരുന്നു. ഉടന്‍ എയര്‍ ഹോസ്റ്റസിനെ സംഭവം അറിയിക്കുകയും. പൈലറ്റ് വഴി എയര്‍പോര്‍ട്ട് സെക്യൂരിറ്റിക്ക് വിവരം നല്‍കുകയും ചെയ്തു. യുവാക്കള്‍ വിമാനം ഇറങ്ങിയ ഉടന്‍ ഇവരെ കസ്റ്റഡിയിലെടുത്തു. അടുത്തിടെ വിവാഹിതയായ യുവതിക്ക് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് പരാതി നല്‍കിയശേഷം എയര്‍പോര്‍ട്ട് വിടുകയായിരുന്നു.


English summary
Two men held for ‘repeatedly touching’ woman on Delhi-Mumbai flight
Please Wait while comments are loading...