രണ്ട് പെൺകുട്ടികൾ കുഴൽകിണറിൽ വീണുമരിച്ചു !!! അപകടം കളിയ്ക്കുന്നതിനിടേ

  • By: മരിയ
Subscribe to Oneindia Malayalam

ഗുവാഹത്തി: കുഴല്‍ക്കിണറിന് അകത്ത് വീണ്ട് രണ്ട് കുട്ടികള്‍ മരിച്ചു. ആറും എട്ടും വയസ്സുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ഖാനപുരയിലെ വെറ്റിനറി സര്‍വ്വകലാശാല ക്യാമ്പസിലാണ് സംഭവം. ക്യാമ്പസിലെ കുടിവെള്ള ആവശ്യങ്ങള്‍ക്കായി കുഴിച്ച കിണര്‍ ആയിരുന്നു. ഇത് മൂടിയിട്ടുണ്ടായിരുന്നില്ല.

Borewell

കളിയ്ക്കാനായാണ് കുട്ടികള്‍ പുറത്ത് പോയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണതാകാം. ഒരാള്‍ അപകടത്തില്‍പ്പെട്ടത് അറിയാതെ രണ്ടാമത്തെ ആളും കിണറ്റിലേത്ത് വീണതാകമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Well

കിണറിന് സമീപത്ത് നിന്ന് കുട്ടികളുടെ കളിപ്പാട്ടങ്ങളും ചെരിപ്പും ലഭിച്ചിരുന്നു തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ കിണറ്റിന് അകത്ത് വീണ് കിടക്കുന്നതായി കണ്ടത്. പുറത്തെടുക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

English summary
The victims, both cousins, were playing when they fell into the nearly seven-feet deep.
Please Wait while comments are loading...