കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച രണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

മുംബൈ: സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് രണ്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എന്‍ സി ബി ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിംഗ്, അശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ഡ്രഗ്‌സ് ഓണ്‍ ക്രൂയിസ് കേസ് അന്വേഷിച്ച സംഘത്തില്‍ വിശ്വ വിജയ് സിംഗും അശിഷ് രഞ്ജന്‍ പ്രസാദും ഉണ്ടായിരുന്നു. എന്‍ സി ബിയുടെ വിജിലന്‍സ് സംഘം നടത്തിയ അന്വേഷണത്തില്‍ ഇരുവരും സംശയാസ്പദമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായും അതിനാലാണ് സസ്പെന്‍ഡ് ചെയ്യപ്പെടാന്‍ കാരണമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

വിശ്വ വിജയ് സിംഗ് ക്രൂയിസ് മയക്കുമരുന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അശിഷ് രഞ്ജന്‍ പ്രസാദ് കേസില്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയിരുന്നു. എന്നാല്‍ സസ്പെന്‍ഷന്റെ കാരണം ഇതുവരെ വ്യക്തമായി അറിവായിട്ടില്ല. ക്രൂയിസ് ഡ്രഗ്‌സ് കേസിലെ പങ്കിനെ തുടര്‍ന്നാണോ ഇവരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് വ്യക്തമല്ല. എന്‍ സി ബി സംഘത്തിനെതിരായ പണമിടപാട് ആരോപണത്തെ തുടര്‍ന്ന് ക്രൂയിസ് മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ അഞ്ച് കേസുകള്‍ എന്‍ സി ബി എസ് ഐ ടിക്ക് കൈമാറിയിരുന്നു.

അനുരാഗ് ഠാക്കൂര്‍ കിംഗ് മേക്കറായാല്‍ സ്ഥാനം പോകും, പേടിയോടെ ജയ്‌റാം ഠാക്കൂര്‍; ഹിമാചല്‍ ബിജെപിയില്‍ ഭിന്നതഅനുരാഗ് ഠാക്കൂര്‍ കിംഗ് മേക്കറായാല്‍ സ്ഥാനം പോകും, പേടിയോടെ ജയ്‌റാം ഠാക്കൂര്‍; ഹിമാചല്‍ ബിജെപിയില്‍ ഭിന്നത

1

വിശ്വ വിജയ് സിംഗ്, അശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് മുംബൈയിലെ ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ആര്യന്‍ ഖാനെ എന്‍ സി ബി അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള കോര്‍ഡെലിയ ക്രൂയിസില്‍ നടത്തിയ റെയ്ഡിനിടെ മയക്കുമരുന്ന്, 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോണ്‍, 21 ഗ്രാം ചരസ്, 22 എം ഡി എം എ / എക്സ്റ്റസി ഗുളികകള്‍ എന്നിവ എന്‍ സി ബി പിടിച്ചെടുത്തിരുന്നു.

2

കേസുമായി ബന്ധപ്പെട്ട് ആകെ 20 പേര്‍ അറസ്റ്റിലായി. ഇവരില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 18 പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. രണ്ട് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ ഡി പി എസ്) നിയമത്തിലെ 8 സി, 20 ബി, 27, 35 വകുപ്പുകള്‍ പ്രകാരമാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ സി ബി സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡെയ്‌ക്കെതിരെ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.

3

ഇതിനിടെ കഴിഞ്ഞ ആഴ്ച കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം. കേസില്‍ ഇയാള്‍ കൂറ് മാറിയതായിരുന്നു. ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് പ്രഭാകര്‍ ആയിരുന്നു. ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു ആരോപണം.

4

8 കോടിയാണ് ഇത്തരത്തില്‍ സമീര്‍ വാങ്കഡെക്ക് ലഭിക്കുക എന്നുമായിരുന്നു പ്രഭാകര്‍ സെയില്‍ പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ ഗോസാവി മറ്റൊരാളോട് ഇക്കാര്യം സംസാരിക്കുന്നത് താന്‍ കേട്ടെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍. ഗോസാവിയുടെ അംഗരക്ഷകനാണ് താനെന്നായിരുന്നു പ്രഭാകറര്‍ സെയിലിന്റെ അവകാശവാദം.

English summary
two NCB officials suspended who investigated the drug case involving Shah Rukh Khan's son Aryan Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X