കോവിഡ് അതിജീവിച്ച് 2 വർഷത്തിന് ശേഷവും പകുതി പേരിൽ ഒരു രോഗലക്ഷണമെങ്കിലും: പഠനം
ഡൽഹി: കോവിഡ് അണുബാധ അതിജീവിച്ച് രണ്ട് വർഷത്തിന് ശേഷവും പകുതി പേരിലും കുറഞ്ഞത് കോവിഡിന്റെ ഒരു ലക്ഷണമെങ്കിലും നിലനിൽക്കുന്നതായി റിപ്പോർട്ട് ചെയ്ത് ഒരു പഠനം. ദി ലാൻസെറ്റ് മെഡിക്കൽ ജേണൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. മഹാമാരിയുടെ ആദ്യതരം ഗത്തിൽ രോഗബാധിതരായ ചൈനയിലെ 1,192 പേരിലാണ് ഈ പഠനം നടത്തിയത്.
കോവിഡ് ബാധിച്ചവർ ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമാവുന്നുണ്ടെങ്കിലും പിന്നീട് ഇവ ദുര്‍ബലമാവുകയും രോഗിയുടെ ആരോഗ്യ-മാനസിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ചുരുങ്ങിയ കാലം കാണ്ട് അവർ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങും. എന്നാൽ രണ്ട് വർഷം കഴിഞ്ഞാലും ചിലരിൽ ഇതിന്റെ ലക്ഷണങ്ങൾ നിലനിൽക്കുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്. രോഗമുക്തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീര്‍ഘകാലം നിലനില്‍ക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

കോവിഡ് മുക്തരായി ആറ് മാസത്തിന് ശേഷം 68 ശതമാനം പേരിലും കോവിഡ് മുക്തരായി രണ്ട് വർഷം ആയ 55% ശതമാനം ആളുകളിലും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തളർച്ചയോ പേശികളുടെ ബലക്കുറവോ ആണ് മിക്കവരിലും റിപ്പോർട്ട് ചെയ്ത പ്രധാന രോ ഗ ലക്ഷണം. സർവേയിൽ പങ്കെടുത്തവരിൽ 89 ശതമാനം പേരും രോഗത്തിന്റെ ലക്ഷണം പരിഗണിക്കാതെ രണ്ട് വർഷത്തിനുള്ളിൽ അവരുടെ ജോലിയിലേക്ക് മടങ്ങി. ഇവരിൽ കുറച്ചു പേർക്ക് തളർച്ചയോ പേശികളുടെ ബലക്കുറവോ അനുഭവപ്പെടുന്നുണ്ട്. മറ്റുചിലർക്ക് ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഉത്കണ്ഠ, വിഷാദം, വേദന എന്നീ ലക്ഷണങ്ങൾ ഇപ്പോഴും അനുഭവപ്പെടുന്നുണ്ട് എന്നാണ് പഠനം പറയുന്നത്.
Recommended Video
കോവിഡിനെ അതിജീവിച്ചവർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യനില കുറവായി തോന്നുന്നു. ഇത് പഠനത്തിന് വിധേയമാക്കണമെന്നും ദീർഘകാല കോവിഡിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നും പഠനം പറയുന്നു. നേരത്തെ യുകെയിൽ നടത്തിയ ഒരു പഠനം പറയുന്നത്. കൊവിഡ് ബാധിച്ച് ഒരു വർഷത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലിൽ ഒരാൾക്ക് മാത്രമേ പൂർണമായി സുഖം പ്രാപിക്കുന്നുള്ളൂ എന്നാണ്. കോവിഡ് ബാധയ്ക്ക് ശേഷം അഞ്ച് മാസം മുതല്‍ ഒരു വര്‍ഷം വരെ രോഗലക്ഷണങ്ങള്‍, മാനസികാരോഗ്യം, വ്യായാമ ശേഷി എന്നിവ വീണ്ടെടുക്കാനായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നും ദി ലാൻസെറ്റ് മെഡിക്കൽ ജേണൽ നടത്തിയ പഠനം പറയുന്നു.












Click it and Unblock the Notifications