കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹയാത്രികരുമായി സെക്സ് വേണ്ട!!കൊച്ചു വര്‍ത്തമാനത്തിനും വിലക്ക്!! യൂബറിന്റെ കല്‍പ്പന!!

ഇന്ത്യക്കാര്‍ക്കായി നിര്‍ദേശം വയ്ക്കുന്നത് ആദ്യമായിട്ടാണ്. പത്ത് ഇന്ത്യന്‍ ഭാഷകളിലാണ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍. സഹയാത്രികരോടും ഡ്രൈവറോടും അടുത്ത് ഇടപഴകുന്നതിനടക്കം വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ യൂബര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് തന്നെ പുറത്താക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി യൂബര്‍ കഴിഞ്ഞ വര്‍ഷം തന്നെ മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്കായി നിര്‍ദേശം വയ്ക്കുന്നത് ആദ്യമായിട്ടാണ്. പത്ത് ഇന്ത്യന്‍ ഭാഷകളിലാണ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെയും ഡ്രൈവര്‍മാരുടെയും പാരതിയെ തുടര്‍ന്നാണ് ഇത്തരത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

 അനാവശ്യബന്ധവും വേണ്ട

അനാവശ്യബന്ധവും വേണ്ട

ഒരു സാഹചര്യത്തിലും സഹയാത്രികരുമായോ ഡ്രൈവറുമായോ ലൈംഗിക ബന്ധം പാടില്ലെന്നാണ് നിര്‍ദേശം. യാത്രയ്ക്ക് ശേഷം ഡ്രൈവറുമായോ സഹയാത്രികരുമായോ അനാവശ്യ ബന്ധം പുലര്‍ത്തരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

 വിലക്ക് നേരിടും

വിലക്ക് നേരിടും

മദ്യപിച്ച് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. മദ്യപിച്ച് കാറില്‍ ഛര്‍ദ്ദിക്കുന്നതിനും നിരോധനമുണ്ട്. ഇത്തരക്കാരെ യൂബര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കും. വ്യക്തിപരമായ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതിനും വിലക്കുണ്ട്.

 പരാതിയെ തുടര്‍ന്ന്

പരാതിയെ തുടര്‍ന്ന്

സഹയാത്രികര്‍ തമ്മില്‍ കൊച്ചു വര്‍ത്തമാനം പറയാനോ, സ്പര്‍ശിക്കാനോ പാടില്ലെന്നും നിര്‍ദേശം ഉണ്ട്.ഇന്ത്യയിലെ യൂബര്‍ ഉപയോക്താക്കളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും പരാതി ശക്തമായതോടെയാണ് ഇത്തരത്തിലൊരു മാര്‍ഗ നിര്‍ദേശവുമായി യൂബര്‍ എത്തിയത്.

 എല്ലാ നഗരങ്ങളിലും ബാധകം

എല്ലാ നഗരങ്ങളിലും ബാധകം

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാതി, മതം, ഭിന്നശേഷി എന്നിവയുടെ പേരിലോ എവിടേയ്ക്കാണ് യാത്ര നടത്തുന്നത് എന്നതിന്റെ പേരിലോ യാത്രക്കാരോട് വിവേചനം കാണിക്കാന്‍ പാടില്ലെന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. അമിത വേഗം, സമയം പാലിക്കാതിരിക്കല്‍ എന്നിവയുടെ പേരിലും നടപടി ഉണ്ടായേക്കും.

 ആവര്‍ത്തിച്ചാല്‍ മാത്രം

ആവര്‍ത്തിച്ചാല്‍ മാത്രം

മാര്‍ഗ നിര്‍ദേശങ്ങളില്‍ ഏതെങ്കിലും ഒന്ന് തെറ്റിച്ചാല്‍ നടപടി ഉണ്ടാകും. എന്നാല്‍ ആദ്യ തവണയാണ് മോശമായി പെരുമാറുന്നതെങ്കില്‍ നടപടികള്‍ ഉണ്ടാകിലല്ല. ആവര്‍ത്തിച്ചാല്‍ മാത്രമെ നടപടി ഉണ്ടാവുകയുള്ളു. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കമ്പനി അന്വേഷിക്കും. ഇത് ആവര്‍ത്തിച്ചാല്‍ യൂബര്‍ അക്കൗണ്ട് തടഞ്ഞു വയ്ക്കുകയോ സ്ഥിരമായി പുറത്താക്കുകയോ ആയിരിക്കും.

English summary
uber directions for passengers and drivers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X