ഇന്ത്യയിൽ 'താലിബാനിസം ചിന്താഗതി' വളരാൻ രാജ്യത്തെ മുസ്ലിംകൾ അനുവദിക്കില്ല: അജ്മീർ ദർഗാ തലവന്‍
ജയ്പൂർ: ഉദയ്പൂരിലെ അരും കൊലയെ കൊലപാതകത്തെ അപലപിച്ച് അജ്മീർ ദർഗ ദീവാൻ സൈനുൽ ആബേദിൻ അലി ഖാൻ. രാജ്യത്ത് താലിബാന്‍ ചിന്താഗതി ഉണ്ടാകാൻ ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച ഉദയ്പൂരിലെ തയ്യല്‍ക്കാരനെ വെട്ടിക്കെൊലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു സൈനുൽ ആബേദിൻ അലി ഖാന്റെ പ്രതികരണം.

"ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച്, ഇസ്ലാം മതത്തിൽ എല്ലാ പാഠങ്ങളും സമാധാനത്തിന്റെ ഉറവിടങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്. " ഖാൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഭയാനകമായ വിഡിയോയിൽ, ഒരു പാവപ്പെട്ട മനുഷ്യനുനേരെ വികൃത മനസ്സുള്ളവരാണ് ക്രൂരമായ ആക്രമണം നടത്തിയത്. ഇസ്ലാമിക ലോകത്ത് കടുത്ത ശിക്ഷാർഹമായ കാര്യമാണിത്. ആക്രമണത്തിന്‍റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന തീവ്ര സംഘങ്ങളാണ് ഈ ആക്രമണത്തിന് പിന്നില്‍. ഈ നടപടിയെ ശക്തമായ ഭാഷയില്‍ തള്ളിപ്പറയുകയാണ്. അക്രമികള്‍ക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഞാൻ ഈ പ്രവൃത്തിയെ ശക്തമായി നിരുത്സാഹപ്പെടുത്തുകയും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരിക്കലും നമ്മുടെ മാതൃരാജ്യത്ത് താലിബാനിസേഷൻ ചിന്താഗതി വരാൻ അനുവദിക്കില്ല," അദ്ദേഹം പറഞ്ഞു. ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിമുദ്ദീൻ ഖാസ്മിയും കൊലപാതകത്തെ അപലപിച്ച് രംഗത്ത് എത്തി. ഈ സംഭവം നടത്തിയത് ആരായാലും ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഇത് രാജ്യത്തെ നിയമത്തിനും നമ്മുടെ മതത്തിനും എതിരാണെന്നുമായിരുന്നു ജമാഅത്ത് നേതാവിന്റെ പ്രതികരണം. നമ്മുടെ രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം
കൊലപാതകത്തില്‍ റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളിൽ ഒരാളായ റിയാസ് അക്തർ മൂർച്ചയുള്ള ആയുധം കൊണ്ട് കനയ്യ ലാലിനെ ആക്രമിക്കുകയും മറ്റൊരാൾ (ഘോസ് മുഹമ്മദ്) കുറ്റകൃത്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുകയായിരുന്നു. രണ്ട് പ്രതികളും മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായി. കൊലപാതകത്തില്‍ രാജസ്ഥാന്‍ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി), സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അശോക് കുമാർ റാത്തോഡ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി), ആന്റി ടെറർ സ്‌ക്വാഡ് (എടിഎസ്), പ്രഫുല്ല കുമാർ, ഒരു സൂപ്രണ്ട് ഓഫ് പോലീസ് (എസ്‌പി) റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു അഡീഷണൽ ഓഫീസറും ഉള്‍പ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.












Click it and Unblock the Notifications