ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് പാക് ബന്ധം, കൊലയ്ക്ക് മുമ്പ് ഐസിസ് വീഡിയോകള്‍ കണ്ടു
ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് പാക് ബന്ധമുണ്ടെന്ന് സൂചന. ഇയാളുടെ ഫോണില്‍ നിന്ന് പത്ത് പാക് നമ്പര്‍ കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പങ്കുള്ള അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് എന്‍ ഐ എ കൂടി അന്വേഷിക്കുന്നുണ്ട്. പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അന്‍സാരി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകളുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
പ്രതികളില്‍ ഒരാളായ ഗുലാം ഗൗസ് 2014ല്‍ കറാച്ചി സന്ദര്‍ശിച്ചിരുന്നു. കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന് മുമ്പ്, അവര്‍ നിരവധി ഐസിസ് വീഡിയോകള്‍ കാണുകയും പാക്കിസ്ഥാനിലേക്ക് ഒന്നിലധികം കോളുകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അശോക് ഗെലോട്ട് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെയും പോലീസിന്റെയും വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ദവാത്ത്-ഇ-ഇസ്ലാം എന്ന ഭീകര സംഘടനയുമായി റിയാസ് അന്‍സാരി ബന്ധപ്പെട്ടിരുന്നു.

മറ്റ് പ്രതികള്‍ രണ്ട് തവണ നേപ്പാളിലേക്ക് പോകുകയും ഏതാനും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ദുബായിലും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കനയ്യ ലാല്‍ തന്റെ കട തുറക്കുന്നതും കാത്ത് നില്‍ക്കുകയായിരുന്നു റിയാസ്. അതേസമയം, കൊലപാതകം ഭീകരത പടര്‍ത്താന്‍ നടത്തിയതാണെന്നും കൊലയാളികള്‍ക്ക് മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. യുഎപിഎയുടെ കര്‍ശനമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'നിങ്ങളെ പോലൊരു സുന്ദരിയെ ഒരു ബിഗ് ബോസ് സീസണും കണ്ടിട്ടില്ല'; നിങ്ങൾ പൊളിയാണ് റിതു
ഇതിനിടെ, കനയ്യ ലാലിന്റെ കുടുംബാംഗങ്ങള്‍ക്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കനയ്യ ലാലിന്റെ കൊലപാതകം ഭീകരാക്രമണമായി കണക്കാക്കിയ കേന്ദ്രം, കൊലപാതകം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്ട്ര ബന്ധങ്ങളും സമഗ്രമായി അന്വേഷിക്കുന്നതിന് വേണ്ടിയാണ് കേസ് എന്‍ ഐ എയെ ഏല്‍പ്പിച്ചിരിക്കുന്നത്.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം കൊലയാളികളായ ഗോസ് മുഹമ്മദ്, റിയാസ് അന്‍സാരി എന്നിവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നു. ഇടപാടുകാരെന്ന വ്യാജേന ഇരുവരും ഇന്നലെ ഉച്ചയോടെ കനയ്യ ലാലിന്റെ കടയില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. മറ്റൊരു വീഡിയോയില്‍, കൊലയാളികള്‍ കൊലപാതകത്തെക്കുറിച്ച് ആഹ്ലാദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications