ലോക്സഭ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ പ്രചരണം തുടരുന്നു: സുല്‍ത്താന്‍ബത്തേരിയില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
കല്‍പ്പറ്റ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാനെത്തുമോയെന്നകാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും ജില്ലയിലെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ യു ഡി എഫ് പൂര്‍ത്തിയാക്കി. സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. രാഹുല്‍ഗാന്ധി എത്തുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്ന കാര്യമാണ് കണ്‍വെന്‍ഷനിലുടനീളം ചര്‍ച്ചയായത്.
അതേസമയം, വേദിയിലെത്തിയ നേതാക്കള്‍ ഒന്നും വിട്ടുപറയാത്ത രീതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗമാണ് നടത്തിയത്. രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചു വരുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. നോട്ട് നിരോധിച്ചത് വഴി രാജ്യത്ത് ഭീകരവാദം കുറയുമെന്ന് പറഞ്ഞ നരേന്ദ്ര മോദിയുടെ ഭരണകാലത്തു തന്നെയാണ് രാജ്യത്ത് ചരിത്രത്തില്‍ ഇല്ലാത്ത വിധം ഭീകരാക്രമണം നടന്നത്.

പിണറായി കേരളത്തില്‍ രാഷ്ട്രീയ ഫാസി സം നടത്തുകയാണ്. രാഷ്ടീയ കൊലപാതകം മൂലം ലോകത്തിന് മുമ്പില്‍ കേരളം തല കുനിക്കേണ്ടി വരുന്നു. പിണറായി വിജയന് കൊടുക്കാനുള്ള തിരിച്ചടിയാവണം ഈ തിരഞ്ഞെടുപ്പെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സമയം രാവിലെ മുതല്‍ കണ്‍വെന്‍ഷന്‍ നടന്ന ബത്തേരി ടൗണ്‍ഹാളിന് മുമ്പില്‍ തമ്പടിച്ചിരുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ വ്യക്തമാക്കി. രാഹുല്‍ഗാന്ധി മത്സരിക്ക ണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യമെന്നും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടില്ലന്നും ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
വയനാട് മണ്ഡലത്തില്‍ യു ഡി എഫ് നടത്തുന്ന പ്രചരണ പരിപാടികള്‍ രാഹുല്‍ഗാന്ധിക്കുള്ള തിരഞ്ഞെടുപ്പ് പശ്ചാത്തലം ഒരുക്കലാണെന്നാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ടി സിദ്ദിഖ് പറഞ്ഞത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ ജനാധിപത്യവിശ്വാസികളെന്നും, താന്‍ വയനാട്ടില്‍ മത്സരിക്കുമെന്നും നോമിനേഷന്‍ നല്‍കുമെന്നുമുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊട്ടിയൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ പൈലി വാത്യാട്ടിനെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാഹുലെത്തിയാല്‍ സ്ഥാനാര്‍ത്ഥി മാറിയേക്കുമെന്നാണ് ബി ഡി ജെ എസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications