Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ 'അടി' തുടങ്ങി!ശശികലയുടെ ഭര്‍ത്താവിനെയും അഭിഭാഷകരെയും പാര്‍ട്ടിക്കാര്‍ തല്ലിച്ചതച്ചു

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാംഗം ശശികല പുഷ്പയുടെ ഭര്‍ത്താവിനെയും കൂടെയെത്തിയ അഭിഭാഷകരെയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ചെന്നൈ: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാംഗം ശശികല പുഷ്പയുടെ ഭര്‍ത്താവിനെയും കൂടെയെത്തിയ അഭിഭാഷകരെയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകര്‍ക്കും സംഘര്‍ഷത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശികല പുഷ്പയുടെ നാമനിര്‍ദേശ പത്രികയുമായാണ് ലിംഗേശ്വരയും സംഘവും പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. എന്നാല്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ ഓഫീസിലെ ജീവനക്കാര്‍ തയ്യാറായില്ല.

ഇതേസമയം പുറത്തുണ്ടായിരുന്ന എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പാഞ്ഞെത്തുകയും ലിംഗേശ്വരയെയും കൂട്ടരെയും പൊതിരെ തല്ലുകയുമായിരുന്നു. പോലീസെത്തിയാണ് ഇവരെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം നടക്കുമ്പോള്‍ ശശികല പുഷ്പ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരിക്കുകയായിരുന്നു.

സ്വീകരിക്കില്ലെന്ന് ജീവനക്കാര്‍...

സ്വീകരിക്കില്ലെന്ന് ജീവനക്കാര്‍...

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശികല പുഷ്പയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. എന്നാല്‍ പത്രിക സ്വീകരിക്കാന്‍ പാര്‍ട്ടി ഓഫീസിലെ ജീവനക്കാര്‍ തയ്യാറായില്ല.

രക്ഷിച്ചത് പോലീസ്...

രക്ഷിച്ചത് പോലീസ്...

ശശികല പുഷ്പയുടെ ഭര്‍ത്താവും സംഘവും പാര്‍ട്ടി ആസ്ഥാനത്തെത്തിയതറിഞ്ഞ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചിന്നമ്മയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കും

ചിന്നമ്മയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കും

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഡിസംബര്‍ 29 വ്യാഴാഴ്ചയാണ് ചേരുന്നത്. തോഴി ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്ന കാര്യവും തീര്‍ച്ചയാണ്.

അമ്മ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്

അമ്മ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്

ശശികല പുഷ്പ പാര്‍ട്ടിയുടെ ആരാണെന്നാണ് തമിഴ്‌നാട് നഗരവികസനകാര്യ വകുപ്പ് മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എസ്പി വേലുമണി ഒരു തമിഴ് ടെലിവിഷന്‍ ചാനലിനോട് പ്രതികരിച്ചത്. ശശികല പുഷ്പയെ അമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്, അവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല, ചിന്നമ്മ പാര്‍ട്ടി സെക്രട്ടറിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+