ഇന്ത്യയ്ക്ക് പിന്തുണ; റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നു; ബോറിസ് ജോൺസൺ
ഡൽഹി: റഷ്യയുമായി ചരിത്രപരമായ ബന്ധമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. റഷ്യ യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളുടെ പ്രധാന മന്ത്രിമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആയിരുന്നു ബോറിസ് ജോൺസൺ ഇക്കാര്യം വെളിപ്പെടുത്തിയത്. യുക്രൈനിലെ ബുച്ചയ്ക്ക് സംഭവിച്ച ആഘാതത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യയുടെ ഈ പ്രതികരണത്തെ ബോറിസ് ജോൺസൺ അംഗീകരിച്ചു.
"റഷ്യ - യുക്രൈൻ യുദ്ധത്തിന് പിന്നാലെ നിരവധി തവണ റഷ്യൻ പ്രസിഡന്റെ വ്ലാഡിമിർ പുടിനുമായി നരേന്ദ്ര മോദി സംസാരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് വേണ്ടത് സമാധാനമാണ്. ഇന്ത്യക്കാർ റഷ്യയെ പുറത്താക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

റഷ്യയുമായി ഇന്ത്യയ്ക്ക് ചരിത്രപരമായ ബന്ധമാണുള്ളത്. ഇക്കാര്യം എല്ലാ ഇന്ത്യക്കാരും മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വർഷങ്ങളായി നിലനിൽക്കുന്ന ബന്ധം ആണിതെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിമായും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർമായും ബ്രിട്ടീഷ് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. റഷ്യ - യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ഐക്യരാഷ്ട്രസഭയിൽ റഷ്യക്കെതിരെ വോട്ടു ചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു.

അക്രമത്തിൽ അപലപിക്കുകയാണ് ഇന്ത്യ ചെയ്തത്. അതേസമയം റഷ്യയുമായുള്ള വ്യാപാര ബന്ധം ഇന്ത്യ തുടരുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അതേസമയം, റഷ്യ - യുക്രൈൻ യുദ്ധ വിഷയത്തിൽ ജോൺസനിൽ യാതൊരു വിധത്തിലുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്ന് വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ലയും പറഞ്ഞു. "യുക്രൈൻ വിഷയം ചർച്ച ചെയ്തു. എന്നാൽ യാതൊരു രീതിയിലുമുള്ള സമ്മർദ്ദം ഉണ്ടായില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ചെയ്തത്.

റഷ്യ - യുക്രൈൻ യുദ്ധം ഉടനടി തന്നെ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവിശ്യപ്പെട്ടു"- വിദേശ കാര്യ സെക്രട്ടറി വ്യക്തമാക്കി. അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ പ്രധാന മന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു. രാഷ്ട്രപതി ഭവനിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു ബോറിസ് ജോൺസണെ പ്രധാനമന്ത്രി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും ഏറ്റു വാങ്ങിയ സ്വീകരണത്തിൽ ബോറിസ് ജോൺസൺ നന്ദി പറഞ്ഞു.
കള്ള ചിരിയിൽ കനിഹ; ആരാധകരുടെ മനം കവർന്നു; ചിത്രങ്ങൾ കാണാം

ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിൽ എത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്ന രാജ്ഘട്ടിൽ എത്തി ജോൺസൺ ആദരം അർപ്പിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ ഉം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ച തുടരും എന്നാണ് റിപ്പോർട്ടുകൾ. നയതന്ത്രം, പ്രതിരോധം, സാമ്പത്തികം, ഇൻഡോ പസഫിക് മേഖലയിലെ സുരക്ഷ എന്നിങ്ങനെ ഉള്ള വിവിധ വിഷയങ്ങളിൽ ആണ് ചർച്ച നടന്നത്.

പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഇന്ത്യ - യുകെ ബന്ധം പ്രതീക്ഷ നൽകുന്നു എന്നും ബോറിസ് ജോൺസൺ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ആയിരുന്നു ബോറിസ് ജോൺസൺ ഡൽഹിയിൽ എത്തിയിരുന്നത്. ഇദ്ദേഹത്തെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചിരുന്നു. അതേസമയം, ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കാലാവസ്ഥാ രംഗത്തെ ഇന്ത്യ -ബ്രിട്ടൻ സഹകരണം തുടരും. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
-
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications