റഷ്യ - യുക്രൈൻ പ്രതിസന്ധി: മോദിയ്ക്ക് പ്രശംസ; പ്രധാനമന്ത്രിയുടെ പങ്ക് എണ്ണി പറഞ്ഞ് രാജ്‌നാഥ് സിംഗ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. റഷ്യ - യുക്രൈൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി പങ്ക് ചൂണ്ടിക്കാട്ടിയാണ് പ്രശംസിച്ചത്. ലോകത്തിൽ ശക്തമായ പദവിലേക്ക് ഇന്ത്യയെ ഉയർത്താൻ കഴിഞ്ഞു.
ഇതിന് സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഗോള ഫോറങ്ങളിൽ രാജ്യത്തെ ദുർബലമാക്കി മാറ്റിയതിന് കേന്ദ്രത്തിലെ മുൻ സർക്കാരുകളെയും പ്രതിരോധ മന്ത്രി വിമർശിച്ചു. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഉത്തർപ്രദേശിലെ ബല്ലിയയിൽ സംസാരിക്കുകയായിരുന്നു അദേഹം.
യുക്രൈൻ - റഷ്യ സംഘർഷത്തെക്കുറിച്ചും പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്തു വില കൊടുത്തായാലും സമാധാനം നിലനിൽക്കണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ - റഷ്യ പ്രതിസന്ധിയിൽ സമാധാനം ഉറപ്പാക്കാൻ പ്രധാന മന്ത്രി നരേന്ദ്രമോദി പ്രധാന പങ്ക് ഏറ്റെടുത്തു.

ഇന്ത്യ എല്ലായ്പ്പോഴും സമാധാനത്തിന്റെ പ്രചാരകനാണ്. ഒരു രാജ്യത്തെയും ആക്രമിക്കുകയോ മറ്റൊരു രാജ്യത്തിന്റെ ഭൂമി അന്യായമായി കൈവശപ്പെടുത്തുകയോ ചെയ്യാതിട്ടില്ല. ഇങ്ങനെയുളള ലോകത്തിലെ ഏക രാഷ്ട്രമാണ് ഇന്ത്യ. ആഗോള സമാധാനം ഉറപ്പാക്കാൻ ഓരോ രാജ്യവും ഇന്ത്യയെ പിന്തുടരണം," അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര വിഷയങ്ങളിൽ ഇന്ത്യയ്‌ക്ക് എന്താണ് പറയേണ്ടതെന്ന് ലോകം ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യയുടെ വാക്കുകൾ ആഗോള നേതാക്കൾ നിസ്സാരമായി എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ, ഇന്ത്യ പറയുന്നത് കേൾക്കാൻ ലോകം കാത്തിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുളള ഇന്ത്യ കാര്യങ്ങൾ മാറ്റി മറിച്ചു. - അദ്ദേഹം പറഞ്ഞു.

"മുമ്പ്, പല വേദികളിലും ഇന്ത്യ പറയുന്നത് ലോകം കേട്ടില്ല. ലോകം ഇന്ത്യ പറയുന്നത് ആത്മാർത്ഥമായി ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യ ദുർബ്ബലമാണ് എന്നാണ് ലോകം കരുതിയിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ സംസാരിക്കുമ്പോൾ എല്ലാവരും ആകാംക്ഷയോടെ കേൾക്കുന്നു. റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ സമാധാനം ഉറപ്പാക്കാൻ മോദി വഹിക്കുന്ന മഹത്തായ പങ്കിനെ അഭിനന്ദിക്കാൻ വാക്കുകൾ മതിയാകില്ല," - അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎൻ രക്ഷാസമിതി പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വെള്ളിയാഴ്ച വിട്ടു നിന്നിരുന്നു. യുക്രൈനെതിരായ ആക്രമം അവസാനിപ്പിക്കാനും യുക്രൈനിൽ നിന്ന് സേനകളെ പിൻവലിക്കാനും മോസ്കോയോട് ആവശ്യപ്പെടുകയും ചെയ്യുന്നതിനാണ് യുഎൻ രക്ഷാസമിതി പ്രമേയത്തിലെ വോട്ടെടുപ്പ് നടന്നത്. എന്നാൽ, വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

അതേസമയം, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിലെ വാരണാസിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുക്രൈനിൽ റഷ്യൻ ആക്രമണം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഓരോ ഇന്ത്യക്കാരനും അവിടെ നടക്കുന്ന സംഭവ വികാസങ്ങളെ ഉറ്റ് നോക്കുന്നു. ഇന്ത്യ എല്ലായ്‌പ്പോഴും ഓരോ പൗരന്റെയും ജീവിതത്തിന് മുൻതൂക്കം നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ നമ്മെ ബാധിച്ചപ്പോഴെല്ലാം, ആളുകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സർക്കാർ ഒപ്പം ഉണ്ടായിരുന്നു - മോദി വ്യക്തമാക്കി.

ഗംഗ ഓപ്പറേഷൻ ഉപയോഗിച്ച് ഇന്ത്യ ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരികയാണ്. ഇന്ത്യക്കാരുടെ തിരിച്ചു വരവ് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ രാവും പകലും പ്രവർത്തിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ശക്തവും യുക്രൈനെ സ്വതന്ത്രവുമാക്കാനുള്ള സമയമാണിത്. എന്ത് വില കൊടുത്തും നമ്മുടെ സൈന്യത്തെ നവീകരിക്കണം.

അതേസമയം, യുക്രൈനിലെ ആയിരക്കണക്കിന് ഇന്ത്യക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യയിലെ വ്‌ളാഡിമിർ പുടിനുമായി ആശങ്കകളെക്കുറിച്ച് നരേന്ദ്രമോദി സംസാരിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച അദ്ദേഹം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും സംസാരിച്ചിരുന്നു. എന്നാൽ, ജനങ്ങൾക്ക് പാലായനം ചെയ്യാനുളള പല മാർഗ്ഗങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഹംഗറി, റൊമാനിയ, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവയുടെ സഹായത്തോടെയാണ് ഒഴിപ്പിക്കൽ ഇപ്പോൾ നടക്കുന്നത്. ശനിയാഴ്ച മുതൽ മൂന്ന് പ്രത്യേക വിമാനങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. നൂറുകണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടു വന്നിരുന്നു.












Click it and Unblock the Notifications