Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടികൾക്ക് ആദ്യ പരിഗണന; രക്ഷാദൗത്യം മുന്നോട്ട്; യുക്രൈനിലെ ഇന്ത്യക്കാർ നാട്ടിലേക്ക്; ബസ് റെഡി

കീവ്: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ വീണ്ടും ഒഴിപ്പിച്ചു തുടങ്ങി. യുകൈനിൽ കുടുങ്ങി കിടക്കുന്ന പെൺകുട്ടികളെയാണ് ആദ്യം ഒഴിപ്പിക്കുന്നത്. സുമി മേഖലയിൽ ശേഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയാണ് ഒഴിപ്പിക്കുന്നത്.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായാണ് ഒഴിപ്പിക്കൻ നടപടികൾ പുരോഗമിക്കുന്നത്. അതേസമയം, രക്ഷാദൗത്യത്തിനായുളള ബസ് നഗരത്തിൽ എത്തി എന്നാണ് വിവരം.

യുക്രൈനിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. യുക്രൈൻ നഗരങ്ങളായ കൈവ്, മരിയുപോൾ, ഖാർകിവ്, സുമി എന്നിവിടങ്ങളിൽ റഷ്യ നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.

1

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 നാണ് വെടിനിർത്തൽ നിലവിൽ വന്നിരുന്നു. യുദ്ധ ബാധിത മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർഥനയെ തുടർന്നാണ് റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ, ഒറ്റപ്പെട്ട മലയാളി വിദ്യാർഥികൾ ഏറെയുള്ള നഗരമാണ് യുക്രൈനിലെ സുമി. പ്രദേശത്ത് വെടി നിർത്തൽ പ്രഖ്യാപിച്ചത് ഇന്ത്യൻ പൗരന്മാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

2

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായും ചര്‍ച്ച നടത്തി. ഫോണിലൂടെ ആയിരുന്നു സംഭാഷണം നടത്തിയത്. ഇരുവരുടേയും 50 മിനിട്ട് നീണ്ടു നിന്നിരുന്നു. യുദ്ധ സാഹചര്യത്തിൽ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. അതേസമയം, വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പുടിനോട് മോദി നന്ദി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് വേണ്ട എല്ലാ സഹിയവും ചെയ്യുമെന്ന് പുടിൻ പ്രധാന മന്ത്രിയോട് പറഞ്ഞു.

3

അതേസമയം കനത്ത റഷ്യൻ ഷെല്ലാക്രമണത്തിന് ഇടയിൽ യുക്രൈനിലെ കിഴക്കൻ മേഖലയിൽ നിന്ന് 16,000 - ത്തിൽ അധികം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു. എന്നാൽ, യുക്രൈൻ തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം ഉണ്ടായത്.

4

യുക്രൈനിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ വേണ്ടിയാണ് റഷ്യയുടെ ഈ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപനം. എന്നാൽ, ഇക്കഴിഞ്ഞ ദിവസവും മാരിയുപോളിൽ സമാനമായ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വെടി നിർത്തലിന് പിന്നാലെ റഷ്യൻ സൈന്യം വീണ്ടും യുദ്ധം തുടങ്ങിയിരുന്നു. ഈ യുദ്ധം രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

5

വെടിനിർത്തലിന് പിന്നാലെ യുദ്ധം അതി ശക്തമായ രീതിയിൽ വ്യാപിക്കുകയായിരുന്നു. കീവിലും മറ്റ് നഗരങ്ങളിലും ഷെല്ലാക്രമണം നടന്നിരുന്നു. യുക്രൈനിന്റെ വടക്ക് മേഖലയായ ചെർനിഹിവ്, തെക്ക് മൈക്കോലൈവ്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് എന്നിവടങ്ങളിൽ റഷ്യൻ സൈന്യം ബോംബെറിഞ്ഞു. നിലവിൽ യുദ്ധ പ്രതിസന്ധി 12-ാം ദിവസം എത്തി നിൽക്കുകയാണ്. മൂന്നാം വട്ട ചർച്ചകൾ ഇന്ന് ഉണ്ടായേക്കും എന്നാൻണ് റിപ്പോർട്ടുകൾ ഇതിന് പിന്നാലെയാണ് വെടി നിർത്തൽ പ്രഖ്യാപനം റഷ്യ നടത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
    6

    എന്നാൽ, രണ്ടാംഘട്ട ചർച്ചകൾ മൂന്ന് മണിക്കൂറാണ് നീണ്ടു നിന്നത്. പൂർണ്ണമായും ചർച്ച വിജയകരം ആയിരുന്നില്ലെന്നും പ്രതീക്ഷിച്ചതു പോലെ പോലെ നടന്നില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു. നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് യുക്രൈന് മുകളിൽ ഏതെങ്കിലും നാറ്റോ രാജ്യം വന്നാൽ നാറ്റോയും റഷ്യയും തമ്മിൽ യുദ്ധം ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. എന്നാൽ, നോ ഫ്ലൈ സോൺ എന്ന യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+