ബിജെപിക്ക് ബലാത്സംഗ കേസ് പ്രതിയുടെ പിന്തുണ വേണ്ട; നേതൃത്വത്തിന് മുന്നറിയിപ്പുമായി ഉമാ ഭാരതി
ചണ്ഡീഗഡ്: ഹരിയാണയില്‍ അധികാരത്തിലേറാന്‍ ഏത് വഴിക്കും ശ്രമം നടത്തുന്ന ബിജെപിക്കെതിരെ മുന്നറിയിപ്പുമായി ഉമാ ഭാരതി. ഹരിയാണയില്‍ ബിജെപി തന്നെ അധികാരത്തില്‍ ഏറണം. എന്നാല്‍ ബലാത്സംഗ കേസിലെ പ്രതിയുടെ കൂടി പിന്തുണയോടെയാകരുത് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത്,ഉമ ഭാരതി ട്വീറ്റ് ചെയ്തു. ഹരിയാനാ ലോക് ഹിത് പാർട്ടി എംഎൽഎ ഗോപാല്‍ കാന്‍ഡയുടെ പിന്തുണ സ്വീകരിക്കാനുളള ബിജെപി നീക്കത്തിനെയാണ് ഉമാ ഭാരതി വിമര്‍ശിച്ചത്.

ഗോപാല്‍ കാന്‍ഡയുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കേട്ടു, തനിക്ക് ചിലത് പറയാനുണ്ട്. ഇതേ ഗോപാൽ കാന്‍ഡ കാരണമാണ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത്, അവളുടെ മരണത്തില്‍ നീതി ലഭിക്കാത്തതിനെ തുടർന്ന് അവരുടെ അമ്മ ആത്മഹത്യ ചെയ്തത്, കേസ് ഇപ്പോഴും കോടതിയിലാണ്, ഗോപാല്‍ ജാമ്യത്തിലാണ്. ഗോപാൽ നിരപരാധിയോ കുറ്റവാളിയോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് തിരുമാനിക്കപ്പെടുക. അതേസമയം തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നത് കൊണ്ട് അയാള്‍ കുറ്റവിമുക്തനാകുന്നില്ല. പല കാര്യങ്ങളാണ് തിരഞ്ഞെടുപ്പിലെ വജയം നിശ്ചയിക്കുന്നത്, ഉമ ഭാരതി കുറിച്ചു.
4. मुझे जानकारी मिली है कि गोपाल कांडा नाम के एक निर्दलीय विधायक का समर्थन भी हमें मिल सकता है। इसी पर मुझे कुछ कहना है।
— Uma Bharti (@umasribharti) 25 October 2019
ധാര്‍മ്മികത കൈവിട്ട് കൊണ്ട് ഹരിയാണയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കരുതെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു.എയര്‍ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഹരിയാന മുന്‍ മന്ത്രി കൂടിയായ ഗോപാല്‍ കാന്‍ഡ 2012 ല്‍ അറസ്റ്റിലായിരുന്നു. കാന്‍ഡയുടെ ഉടമസ്ഥതയിലുള്ള എംഡിഎല്‍ആര്‍ എയര്‍ലൈന്‍സിലാണ് ഗീതിക ആദ്യം ജോലി ചെയ്തിരുന്നത്.ലൈംഗികമായി ദുരുപയോഗം ചെയ്ത കാണ്ട തന്നെയാണ് തന്നെ ആത്മഹത്യക്കും പ്രേരിപ്പിച്ചത് എന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചിട്ടായിരുന്നു അവര്‍ ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications