Get Updates
Get notified of breaking news, exclusive insights, and must-see stories!

'അംഗീകരിക്കാനാകില്ല'; തുർക്കി പ്രസിഡന്റ് എർദോഗന്റ് കാശ്മീർ പരാമർശത്തിനെതിരെ ഇന്ത്യ

യുഎൻ പ്രമേയം അനുസരിച്ച് കശ്മീർ പ്രശ്നം പരിഹരിക്കണമെന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ പരാമർശത്തിനെതിരെ ഇന്ത്യ. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും എർദോഗാന്റെ പരാമർശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇന്ത്യയുടെ കാര്യങ്ങളിൽ ഇത്തരത്തിൽ ആക്ഷേപകരമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നതിനെ തള്ളിക്കളയുന്നു. തുർക്കി അംബാസിഡറോഡ് വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രദേശിക അഖണ്ഡതയും പരമാധികാരവും സംബന്ധിച്ച ഇത്തരം അനാവശ്യ പ്രസ്താവനകൾ അംഗീകരിക്കാനാവില്ല. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്', വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

erdo2

പാക്കിസ്ഥാൻ സന്ദർശനവേളയിലാണ് എർദോഗാൻ കാശ്മീർ സംബന്ധിച്ച് പരാമർശം നടത്തിയത്. ഒരാഴ്ചക്ക് ശേഷമാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുന്നത്. പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു എർദോഗന്റെ പ്രതികരണം. വിഷയം ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു എർദോഗാൻ പറഞ്ഞത്.

'കാശ്മീർ വിഷയം യുഎൻ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകളിലൂടെ പരിഹരിക്കണം. കാശ്മീരിലെ സഹോദരങ്ങൾക്ക് ഞങ്ങളുടെ രാജ്യവും ജനങ്ങളും മുൻപ് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്', എന്നായിരുന്ന വാക്കുകൾ. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്നതിന് മുൻപ് ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നയങ്ങളെ കുറിച്ച് പ്രതികരിക്കണമായിരന്നു', ഇന്ത്യ വ്യക്തമാക്കി.

മറ്റൊരു രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിനുപകരം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായി തുടരുന്ന ഇന്ത്യയ്‌ക്കെതിരായ ഭീകരമവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് പറയൂ', ജയ്സ്വാൾ പറഞ്ഞു. അതിനിടെ ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ ഇടപെടാൻ യുഎസ് 21 മില്യൺ ഡോളർ വിനിയോഗിച്ചുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളോടും ഇന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ ഇടപെടാൻ അമേരിക്ക ഫണ്ട് നൽകി എന്ന റിപ്പോർട്ടുകൾ ആശങ്കജനകമാണെന്നായിരുന്നു രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം.

' യുഎസ് ഇടപെടലുകളെ കുറിച്ചും ധനസഹായത്തെ കുറിച്ചും യുഎസ് ഭരണകുടം പുറത്തുവിട്ട വിവരങ്ങൾ ഞങ്ങൾ കണ്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇത് കാരണമായിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും ഇക്കാര്യം പരിശോധിച്ചുവരികയാണ്. ഈ ഘട്ടത്തിൽ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമാകില്ല.ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കട്ടെ, അതുകഴഞ്ഞ് വിശദമായ് പ്രതികരിക്കാം', രൺദീർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+