Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു; വിവേക് അഗ്‌നിഹോത്രിയെ വെറുതെവിട്ട് ഹൈക്കോടതി

ദില്ലി: ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ദില്ലി ഹൈക്കോടതിയില്‍ ഹാജരായി. 2018ല്‍ ട്വിറ്ററില്‍ ജസ്റ്റിസ് എസ്. മുരളീധറിനെതിരെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് വിവേക് അഗ്‌നിഹോത്രി കോടതിയില്‍ ഹാജരായത്. സംഭവത്തില്‍ പശ്ചാത്താപം രേഖപ്പെടുത്തുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദില്ലി ഹൈക്കോടതി സംവിധായകനെ വെറുതെവിട്ടു.

vivek

2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിനും ട്രാന്‍സിറ്റ് റിമാന്‍ഡിനുമുള്ള ഉത്തരവ് റദ്ദാക്കിയ ജഡ്ജിയുടെ ഉത്തരവുമായി ബന്ധപ്പെട്ട്, മുന്‍ ഹൈക്കോടതി ജഡ്ജിയും ഇപ്പോഴത്തെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് മുരളീധറിനെതിരെ ഒരു ട്വീറ്റ് വിവേക് അഗ്നിഹോത്രി പങ്കുവയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കോടതിയലക്ഷ്യ കേസായി മാറിയത്.

ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിവേക് അഗ്നിഹോത്രി അറിയിച്ചതായി കോടതി പറയുന്നു.

ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങല്‍ നടത്തരുതെന്ന മുന്നറിയിപ്പും ഹൈക്കോടതി സംവിധായകന് നല്‍കി.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, അഗ്‌നിഹോത്രി തന്റെ പരാമര്‍ശങ്ങള്‍ക്ക് കോടതി മുമ്പാകെ നിരുപാധികം മാപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കോടതി അദ്ദേഹത്തോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+